»   » ആന്റണി പെരുമ്പാവൂര്‍ ദിലീപിനെ കാണാന്‍ എത്തിയത് മോഹന്‍ലാലിന്റെ സന്ദേശവുമായി, എന്താണ് സന്ദേശം?

ആന്റണി പെരുമ്പാവൂര്‍ ദിലീപിനെ കാണാന്‍ എത്തിയത് മോഹന്‍ലാലിന്റെ സന്ദേശവുമായി, എന്താണ് സന്ദേശം?

By: Rohini
Subscribe to Filmibeat Malayalam

ആലുവ ജയിലില്‍ നിന്ന് പുറത്തിറങ്ങി അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുത്ത് ദിലീപ് മടങ്ങി. ദിലീപിന്റെ അടുത്ത ബന്ധുക്കള്‍ അല്ലാതെ സിനിമാ പ്രവര്‍ത്തകരാരും തന്നെ ആലുവയിലെ വീട്ടില്‍ ഇല്ലായിരുന്നു. നാദിര്‍ഷ അടക്കമുള്ള ഉറ്റ സുഹൃത്തുക്കള്‍ ദിലീപ് പുറത്തിറങ്ങുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ജയിലില്‍ വന്ന് കണ്ടിരുന്നു.

നാല് മണിക്കൂര്‍ ദിലീപ് പുറത്തിറങ്ങുന്നതിന് മലയാള സിനിമ ഭയക്കുന്നോ? സൂപ്പര്‍താരങ്ങളും കാണാനെത്തുന്നു!

സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ജയറാം തുടങ്ങിയവരെ കൂടാതെ നിര്‍മാതാവും മോഹന്‍ലാലിന്റെ സന്തതസഹചാരിയുമായ ആന്റണി പെരുമ്പാവൂരും എത്തിയിരുന്നു. ഓണമായത് കൊണ്ട് ദിലീപിനെ കാണാന്‍ എത്തിയതാണെന്നാണ് പലരും പറഞ്ഞത്. എന്നാല്‍ ആന്റണി പെരുമ്പാവൂര്‍ ദിലീപിനെ കാണാന്‍ എത്തിയതിനെ സംബന്ധിച്ച് ഗോസിപ്പുകള്‍ പരക്കുന്നു.

ജയിലിലെ സന്ദര്‍ശകര്‍

അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപ് പുറത്തിറങ്ങുന്ന പശ്ചാത്തലത്തിലാണ് സിനിമയിലെ പ്രമുഖര്‍ ജയിലിലെത്തി ദിലീപിനെ കണ്ടത്. കലാഭവന്‍ ഷാജോണ്‍, സംവിധായകന്‍ രഞ്ജിത്ത്, ഹരിശ്രീ അശേകന്‍, കലാഭവന്‍ ജോര്‍ജ്ജ്, സുരേഷ് കൃഷ്ണ, ജയറാം, ഗണേഷ് കുമാര്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരാണ് ജയിലില്‍ വന്ന് ദിലീപിനെ കണ്ടത്.

ജയറാം വന്നതിന് കാരണം

എല്ലാ വര്‍ഷവും ദിലീപിന് ഓണക്കോടി കൊടുക്കാറുണ്ട്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ഓണമായത് കൊണ്ട് ദിലീപിനെ നേരിട്ട് കണ്ട് കോടി കൊടുക്കാനാണ് താന്‍ വന്നത് എന്നമാണ് ജയറാം പറഞ്ഞത്.

ആന്റണി പെരുമ്പാവൂര്‍ വന്നത്

എന്നാല്‍ ആന്റണി പെരുമ്പാവൂര്‍ ദിലീപിനെ കാണാന്‍ വന്നത് മോഹന്‍ലാലിന്റെ സന്ദേശവുമായിട്ടാണെന്നാണ് വാര്‍ത്തകള്‍. ദിലീപിന്റെ നിയമപോരാട്ടങ്ങള്‍ക്ക് തന്റെ പിന്തുണ ഉണ്ടാകുമെന്ന് മനസാക്ഷി സൂക്ഷിപ്പുകാരനായ ആന്റണി പെരുമ്പാവൂരിനോട് മോഹന്‍ലാല്‍ പറഞ്ഞ് വിട്ടതാണത്രെ.

ദിലീപിന്റെ പ്രതികരണം

വളരെ ശാന്തനായിട്ടാണ് ദിലീപ് ഇപ്പോള്‍ എല്ലാ കാര്യത്തോടും പ്രതികരിയ്ക്കുന്നത്. വിചാരണ കഴിയുന്നത് വരെ ജയിലിലിട്ടാലും അന്തിമ വിജയം തന്റേത് ആയിരിയ്ക്കുമെന്ന് ദിലീപ് ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.

ദിലീപ് വിഷയത്തില്‍ ലാലിന്റെ നിലപാട്

കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തും വരെ ദിലീപിനെ കുറ്റക്കാരനായി കാണാന്‍ കഴിയില്ല. ദിലീപിനെ ബോധപൂര്‍വ്വം കുടുക്കിയതാണെങ്കില്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും എന്ന നിലപാടിലാണ് മോഹന്‍ലാല്‍.

താരങ്ങള്‍ വന്നത് എന്തിന്

അതേ സമയം, ദിലീപ് ജയിലില്‍ കിടക്കാന്‍ തുടങ്ങിയിട്ട് രണ്ട് മാസത്തിലധികമായി. ഇതുവരെ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്ത താരങ്ങള്‍, രണ്ടേ രണ്ട് മണിക്കൂര്‍ ദിലീപ് പുറത്തിറങ്ങുന്നതറിഞ്ഞ് ജയിലില്‍ വന്ന് കണ്ടതിനെ പല അര്‍ത്ഥത്തിലും വ്യാഖ്യാനിക്കപ്പെടുന്നു. ഇപ്പോഴും മലയാള സിനിമയെ ഭരിക്കുന്നത് ദിലീപ് തന്നെയാണെന്നും, ദിലീപിനെ മലയാള സിനിമയ്ക്ക് പേടിയാണ് എന്നുമൊക്കെയാണ് വാര്‍ത്തകള്‍.

നടിക്കൊപ്പമോ ദിലീപിനൊപ്പമോ?

അതേ സമയം മലയാള സിനിമ ആക്രമിയ്ക്കപ്പെട്ട നടിയ്‌ക്കൊപ്പമോ കുറ്റാരോപിതനായ നടനൊപ്പമോ എന്ന ചോദ്യവും ശക്തമാകുന്നു. എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റാന്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ താരങ്ങള്‍ ധാരണയിലെത്തിയതായി വാര്‍ത്തകളുണ്ട്.

രണ്ട് വള്ളത്തിലും കാല്‍

മമ്മൂട്ടി, ഇന്നസെന്റ്, കെബി ഗണേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചിരിയ്ക്കുന്നതത്രെ. നടിയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ദിലീപിനെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമമെങ്കില്‍ അതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ദിലീപ് അനുകൂലികള്‍ പറയുന്നു.

English summary
Why did Antony Perumbavoor met Dileep at jail
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam