»   » മകളെ സെന്റി ആയുധമാക്കുന്ന ദിലീപ്.. എന്തിനും ഏതിനും മകളുടെ പേര് പറയുന്നതെന്തിന് ?

മകളെ സെന്റി ആയുധമാക്കുന്ന ദിലീപ്.. എന്തിനും ഏതിനും മകളുടെ പേര് പറയുന്നതെന്തിന് ?

Posted By: Rohini
Subscribe to Filmibeat Malayalam

കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കാനുള്ള വിദ്യയൊക്കെ നന്നായി പയറ്റിത്തെളിഞ്ഞ നടനാണ് ദിലീപ്. ഒന്നുകില്‍ കോമഡി കാണിക്കുക, അല്ലെങ്കില്‍ സെന്റി അടിയ്ക്കുക.. ഇത് രണ്ടും മാറി മാറി ഉപയോഗിച്ചാണ് ദിലീപ് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും ജനപ്രിയനാകുന്നത്.

ഒടുവില്‍ നടി പ്രതികരിച്ചു, വേണ്ടി വന്നാല്‍ ദിലീപിനെതിരെ കേസ് കൊടുക്കും, എന്റെ മനസ്സ് ശുദ്ധം!

സിനിമയില്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലും ഈ കോമഡിയും സെന്റിയും അവസരാനുസരണം ഉപയോഗിക്കാന്‍ ദിലീപിനറിയാം. വിവാദങ്ങള്‍ വരുമ്പോഴൊക്കെ നടന്‍ പറയും ഞാന്‍ തുറന്ന പുസ്തകമാണ് എന്ന്. കാവ്യ മാധവനെ കെട്ടുന്നത് വരെ തുറന്ന പുസ്തകമായിരുന്നു എന്ന് പ്രേക്ഷകരും വിശ്വസിച്ചു. എന്നാല്‍ പെട്ടന്നൊരു സുപ്രഭാതത്തില്‍ ഞാന്‍ ഇന്ന് കാവ്യയെ വിവാഹം ചെയ്യുന്നു എന്ന് ദിലീപ് പറഞ്ഞപ്പോള്‍ ഞെട്ടുക മാത്രമല്ല, ഈ പുസ്തകത്തിലെ പല താളുകളും ഇപ്പോഴും തുറന്നിട്ടില്ല എന്ന് പ്രേക്ഷകര്‍ക്ക് ബോധ്യമായി.

ഞാനങ്ങനെ പറഞ്ഞിട്ടില്ല, ദിലീപ് പറയുന്നതൊന്നും സത്യമല്ല, ചാനല്‍ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി: ലാല്‍

ഇപ്പോള്‍ വിഷയം അതല്ല, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപിലേക്ക് തിരിയുന്നതാണ്. ദിലീപിന് സംഭവത്തില്‍ പങ്കുണ്ടോ ഇല്ലയോ എന്നൊക്കെ പൊലീസ് തെളിയിക്കട്ടെ.. ഇല്ല.. ഇല്ല എന്ന് എത്ര ആവര്‍ത്തി പറഞ്ഞിട്ടും ആളുകള്‍ വിശ്വസിക്കാതായപ്പോള്‍ ദിലീപ് വീണ്ടും തന്റെ 'സെന്റി മന്ത്രം' പ്രയോഗിച്ചു. മകളാണ് ഇപ്പോഴത്തെ ദിലീപിന്റെ ആയുധം.. എന്തുകൊണ്ടാണെന്ന് പറയാം.. തുടര്‍ന്ന് വായിക്കൂ..

എന്തിനും ഏതിനും മകള്‍

തനിക്ക് നേരെ ഇപ്പോള്‍ എന്ത് ആക്രമണം നടന്നാലും ദിലീപ് മകളെ എടുത്ത് മുന്നിലിടും. ഞാനും ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ്.. കുടുംബസ്ഥനാണ്.. എല്ലാം മകള്‍ക്ക് വേണ്ടി എന്നൊക്കെയാണ് പറയാറുള്ളത്. ഇപ്പോള്‍ നടിയെ ആക്രമിച്ച സംഭവം വന്നപ്പോഴും ദിലീപ് മകള്‍ക്ക് വേണ്ടി എന്ന് പറയുന്നു.. എന്താണ് കാര്യം...

മഞ്ജുവിനെ പിരിയുമ്പോള്‍

മഞ്ജു വാര്യരുമായി വിവാഹ മോചനം നേടുമ്പോള്‍ ദിലീപ് പറഞ്ഞത്, ഞാനൊരു നല്ല അച്ഛനാണ്. മകള്‍ക്ക് വേണ്ടി ജീവിയ്ക്കും. മകളാണ് എല്ലാം.. എന്നൊക്കെയാണ്. മഞ്ജുവുമായുള്ള വിവാഹ മോചനത്തില്‍ കുടുംബ പ്രേക്ഷകര്‍ ദിലീപിനൊപ്പം നില്‍ക്കാന്‍ കാരണം തന്നെ മകളാണ്.. മകളെ ദിലീപ് കൈവിട്ടില്ലല്ലോ.. മഞ്ജുവല്ലെ പെണ്‍കുട്ടിയെ തനിച്ചാക്കി പോയത് എന്ന് അമ്മമാര്‍ വിമര്‍ശിച്ചു.

സിനിമകളുടെ പ്രമോഷന്

മഞ്ജുവുമായി വേര്‍പിരിഞ്ഞ ശേഷം, ഇനിയൊരു വിവാഹമില്ല, മകള്‍ക്ക് വേണ്ടിയാണ് ജീവിയ്ക്കുന്നത് എന്ന് ദിലീപ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പിന്നീടുള്ള അഭിമുഖങ്ങളിലെല്ലാം മകള്‍ സിനിമയെ വിലയിരുത്തുന്നതിനെ കുറിച്ചും, മകളുടെ സ്‌കൂള്‍ വിശേഷങ്ങളെ കുറിച്ചും ദിലീപ് വാചാലനായത് പ്രേക്ഷകര്‍ ശ്രദ്ധിച്ചു.

കാവ്യയെ കെട്ടുമ്പോള്‍

ഒടുവില്‍ കാവ്യ മാധവനെ വിവാഹം ചെയ്യുമ്പോഴും ദിലീപ് മകളുടെ പേര് ഉപയോഗിച്ചു. മകള്‍ക്കൊരു കൂട്ടുകാരിയെ വേണം.. ഷൂട്ടിങ് തിരക്കുകള്‍ കാരണം അവളുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിയുന്നില്ല.. മകളുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് കാവ്യയെ വിവാഹം ചെയ്യുന്നത് .. എന്നൊക്കെ പറഞ്ഞുകൊണ്ടാണ് കാവ്യയെ വിവാഹം ചെയ്തത്.

നടിയുടെ കേസ്

ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസ് തനിക്കെതിരെ തിരിയുമ്പോഴും ദിലീപ് പറയുന്നു, മകള്‍ക്ക് വേണ്ടി. ഞാനും ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ്... മകള്‍ക്ക് മുന്നില്‍ എനിക്ക് ഞാന്‍ കുറ്റക്കാരനല്ല എന്ന് തെളിയിക്കണം... മകളോട് സത്യസന്ധനായിരിയ്ക്കണം എന്നൊക്കെയാണ് ഇപ്പോള്‍ ദിലീപ് ജനങ്ങളോട് പറയുന്നത്.

കുടുംബസ്ഥനാണ്

അതെ ദിലീപും കുടുംബസ്ഥനാണ്.. ഭാര്യയും പ്രായപൂര്‍ത്തിയായ മകളും അമ്മയുമൊക്കെയുള്ള കുടുംബസ്ഥന്‍. തനിക്കെതിരെ വരുന്ന വിവാദങ്ങളെയും ആരോപണങ്ങളെയും അതുകൊണ്ട് തന്നെ ദിലീപ് നേരിട്ടേ മതിയാവൂ. എന്നാല്‍ ഇവരാരും ഇതിലൊന്നും പങ്കാളികളല്ലാത്തിടത്തോളം കാലം, ഇവരുടെ ആരുടെ പേരും ഈ സംഭവങ്ങളിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ലല്ലോ...

English summary
Why did Dileep always use his daughter name

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam