ചിമ്പു ട്വിറ്റര്‍ ഉപേക്ഷിച്ചു, കാരണം നയന്‍താരയോ?
ട്വിറ്ററില്‍ ചിമ്പുവിനെ ഫോളോ ചെയ്യുന്നവര്‍ക്കൊക്കെ ആ ട്വീറ്റ് വേദനയായിരുന്നു. ചിമ്പു ഇനി ട്വിറ്ററിലുണ്ടാവില്ല. ഇനിമുതല്‍ ആരാധന സംഘടനയിലെ നേതാക്കളായിരിക്കും ചിമ്പുവിന്റെ ട്വിറ്റര്‍ കൈകാര്യം ചെയ്യുക.
എന്നെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന എന്റെ എല്ലാ ആരാധകര്‍ക്കും ഒത്തിരി നന്ദി. ഇനി മുതല്‍ എന്റെ ട്വിറ്റര്‍ അക്കൗണ്ട് ആരാധക സംഘടനയുടെ നേതാക്കള്‍ക്കായിരിക്കും. ഒരു അഭിനേതാവെന്ന നിലയില്‍ മികച്ച ചിത്രങ്ങള്‍ നല്‍കുകയാണ് എന്റെ ഉത്തരവാദിത്തം. അതിനാല്‍ ഞാനിനി ട്വിറ്റര്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഉപയോഗിക്കുകയുള്ളു എന്ന് പറഞ്ഞ് ചിമ്പു ട്വിറ്റര്‍ വിട്ടു.

ചിമ്പു ട്വിറ്റര്‍ ഉപേക്ഷിച്ചു, കാരണം നയന്‍താരയോ?
ചിമ്പു ട്വിറ്റര്‍ ഉപേക്ഷിച്ചതോടെ അതിനുള്ള കാരണം തിരക്കി ഇറങ്ങിയിരിക്കുകയാണ് പാപ്പരസികള്‍. പല കാരണങ്ങളും കണ്ടെത്തി കഴിഞ്ഞു.

ചിമ്പു ട്വിറ്റര്‍ ഉപേക്ഷിച്ചു, കാരണം നയന്‍താരയോ?
സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം എന്നുള്ളതുകൊണ്ടാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നാണ് ചിമ്പു പറയുന്ന കാരണം.

ചിമ്പു ട്വിറ്റര്‍ ഉപേക്ഷിച്ചു, കാരണം നയന്‍താരയോ?
അല്ല ചിമ്പു ട്വിറ്റര്‍ ഉപേക്ഷിക്കാന്‍ കാരണം നയന്‍താരയാണെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ഇത് നമ്മ ആള് എന്ന ചിത്രവുമായി നയന്‍താര സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് ചിത്രം വിവാദത്തിലാണ്. ഇതേ തുടര്‍ന്നുള്ള ചോദ്യവും ഉത്തരവും കേട്ട് മടുത്താണ് ചിമ്പു ട്വിറ്റര്‍ വിടുന്നതെന്ന് ഇക്കൂട്ടര്‍ പറയുന്നു

ചിമ്പു ട്വിറ്റര്‍ ഉപേക്ഷിച്ചു, കാരണം നയന്‍താരയോ?
സൂപ്പര്‍ താരം അജിത്തിന്റെ പേര് ഉപയോഗിച്ച് ചിമ്പു തന്റെ സിനിമകള്‍ പ്രമോട്ട് ചെയ്യുന്നു എന്നും പറഞ്ഞ് നടനെതിരെ അപവാദങ്ങള്‍ നടത്തിയിരുന്നു. ട്വിറ്ററിലൂടെയും അത് അമിതമായപ്പോഴാവാം ചിമ്പു ഇറങ്ങിപ്പോകാന്‍ കാരണം

ചിമ്പു ട്വിറ്റര്‍ ഉപേക്ഷിച്ചു, കാരണം നയന്‍താരയോ?
തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ചിമ്പു ശരത്ത് കുമാറിനും രാധികയ്ക്കുമൊപ്പം നിന്നതും കാര്‍ത്തി, വിശാല്‍ എന്നിവര്‍ക്കെതിരെ നിന്നതും മറ്റൊരു കാരണമാണ്.

ചിമ്പു ട്വിറ്റര്‍ ഉപേക്ഷിച്ചു, കാരണം നയന്‍താരയോ?
ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിലാണ് ചിമ്പു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. വിവാദങ്ങള്‍ അവസാനിച്ചാല്‍ അധികം വൈകാതെ ഇത് നമ്മ ആള് എന്ന ചിത്രവും തിയേറ്ററിലെത്തും


Click it and Unblock the Notifications