കമല്‍ ഹസന്‍ ശ്രുതിയില്‍ വെറുക്കുന്ന ഒരു കാര്യം?

By Aswathi

കമല്‍ ഹസന് മക്കള്‍ അക്ഷര ഹസനെ കുറിച്ചും ശ്രുതി ഹസനെയും കുറിച്ചും പറയാന്‍ അഭിമാനമാണ്. ചെറുപ്പം മുതല്‍ തനിച്ച് വളരാന്‍ പ്രാപ്തി നേടിയവരാണ് രണ്ട് പേരും. സ്വന്തം കാര്യം നോക്കാന്‍ ഇരുവര്‍ക്കും ഇപ്പോള്‍ അറിയാം. അനുഭവങ്ങള്‍ അവരെ ഇപ്പോള്‍ അങ്ങനെ ആക്കി മാറ്റിയിട്ടുണ്ട്.

സരികയും കമല്‍ ഹസനും വേര്‍പിരിയുന്ന സമയത്തും അതിന് ശേഷവും ശ്രുതി അക്ഷരയും തനിച്ച് നില്‍ക്കാനും നേടാനും തുടങ്ങിയിരുന്നു. ബോളിവുഡിലും ടോളിവുഡിലും കോളിവുഡിലും തിരക്കേറിയ നടിയാണ് ശ്രുതി. അക്ഷരയാകട്ടെ അമിതാഭ് ബച്ചനും ധനുഷിനുമൊപ്പം ഷമിതാഭ് എന്ന ചിത്രത്തിലൂടെ ഇപ്പോള്‍ വെള്ളിത്തിരയില്‍ അരങ്ങേറി.

shruti-kamal-hassan

ഇങ്ങനെയൊക്കെയാകുമ്പോഴും കമല്‍ ഹസന് ശ്രുതിയില്‍ ഇഷ്ടമല്ലാത്ത ഒരു കാര്യമുണ്ട്. തന്റെ പുതിയ ചിത്രമായ ഗബ്ബാര്‍ ഈസ് ബാക്ക് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയിലാണ് അപ്പയ്ക്ക് തന്നില്‍ ഇഷ്ടമല്ലാത്ത ഒരു കാര്യത്തെ കുറിച്ച് ശ്രുതി പറഞ്ഞത്.

മറ്റൊന്നുമല്ല, ശ്രുതിയുടെ ഹൈ ഹീല്‍ ചെരുപ്പ് തന്നെ. അല്ലെങ്കില്‍ തന്നെ ശ്രുതി അഞ്ചടി 7.5 ഇഞ്ച് ഉയരുമുണ്ട്. ഇതിനോടൊപ്പം ഹൈ ഹീല്‍ ചെരുപ്പും ചവിട്ടും. ഇനിക്കൊപ്പം നടക്കുമ്പോള്‍ അപ്പയ്ക്ക് എപ്പോഴും എന്റെ ഉയരും ബുദ്ധിമുട്ടാണ്. എന്നോട് അല്പം തള്ളി നടക്കാനും അദ്ദേഹം പറയും- ശ്രുതി ഹസന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X