»   » മഞ്ജു എന്താണ് ഒന്നും മിണ്ടാത്തത്?

മഞ്ജു എന്താണ് ഒന്നും മിണ്ടാത്തത്?

By: Rohini
Subscribe to Filmibeat Malayalam

ഫേസ്ബുക്കില്‍ വളരെ സജീവമാണ് മഞ്ജു വാര്യര്‍. തന്റെ പുതിയ സിനിമാ വിശേഷങ്ങളും ചിന്തികളും ഓര്‍മകളും ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുള്ള മഞ്ജു ആരാധകരോട് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള മാധ്യമമായും ഫേസ്ബുക്കിനെ ഉപയോഗിക്കുന്നു.

എന്നിട്ടും എന്താണ് മഞ്ജു ഇപ്പോള്‍ പ്രചരിയ്ക്കുന്ന പ്രണയ ഗോസിപ്പുകളോട് പ്രതികരിക്കാത്തത്. തന്റെ വിവാഹ മോചന വിഷയത്തില്‍ പോലും കിംവദന്തികള്‍ പരന്നപ്പോള്‍ ഫേസ്ബുക്കിലൂടെ അതിന് വിശദീകരണവുമായി എത്തിയതാണ് മഞ്ജു. എന്നിട്ടും എന്തേ ഇപ്പോള്‍ മൗനം പാലിക്കുന്നു?

manju-warrier

വാര്‍ത്തയോട് ഇതുവരെ മഞ്ജു വാര്യര്‍ നേരിട്ടോ അല്ലാതെയോ പ്രതികരിച്ചില്ല എന്നത് ആരാധകരില്‍ സംശയമുണ്ടാക്കുന്നു. ഫേസ്ബുക്കിലൂടെ പോലും മഞ്ജു ഒരക്ഷരം മിണ്ടിയിട്ടില്ല. അതിന് ശേഷം ഫേസ്ബുക്കില്‍ മഞ്ജു എത്തിയിട്ടുണ്ട്. മഞ്ജുവിനോട് അടുത്ത ബന്ധങ്ങളോ വാര്‍ത്ത നിഷേധിച്ചില്ല.

അത്രയേറെ ഗുരുതരമായ ആരോപണമാണ് മഞ്ജുവിനെതിരെ നടന്നുകൊണ്ടിരിയ്ക്കുന്നത്. പ്രണയ ബന്ധം അറിഞ്ഞ പരസ്യ സംവിധായകന്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നു വരെ വാര്‍ത്തകള്‍ വന്നു. എന്നിട്ടും സൈബര്‍ സെല്ലില്‍ ഒരു പരാതി കൊടുക്കാന്‍ പോലും മഞ്ജു വാര്യര്‍ തയ്യാറായാതായി അറിയാന്‍ കഴിഞ്ഞിട്ടില്ല.

English summary
Why Manju Warrier did not react on gossip spreading about her
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam