»   » അമ്മയുടെ സ്റ്റേജ് ഷോയും ട്വന്റി 20 യും മീര ജാസ്മിന്‍ ഒഴിവാക്കാന്‍ കാരണം??

അമ്മയുടെ സ്റ്റേജ് ഷോയും ട്വന്റി 20 യും മീര ജാസ്മിന്‍ ഒഴിവാക്കാന്‍ കാരണം??

By: Rohini
Subscribe to Filmibeat Malayalam

ക്യാമറയ്ക്ക് മുന്നില്‍ മീര ജാസ്മിന്‍ വലിയൊരു പ്രതിഭയാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. പകരം വയ്ക്കാത്ത അഭിനയ മികവ് കൊണ്ട് മീര സംവിധായകരെയും പ്രേക്ഷകരെയും എല്ലാം അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ക്യാമറയ്ക്ക് പിന്നിലെ മീരയെ കുറിച്ച് എല്ലാവര്‍ക്കും പരാതിയാണ്.

മീര ജാസ്മിനെ കുറിച്ച് ഇതിനോടകം ഒരു പ്രശ്‌നക്കാരി എന്ന ഇമേജ് വന്ന് കഴിഞ്ഞു. സെറ്റില്‍ അപമര്യാദയായി പെരുമാറുകയും അനുവാദമില്ലാതെ ലൊക്കെഷനില്‍ നിന്ന് ഇറങ്ങിപ്പോകുകയും ഒക്കെ ചെയ്ത കാര്യം അടുത്തിടെയാണ് സംവിധായകന്‍ കമല്‍ വെളിപ്പെടുത്തിയത്. നടിയെ സംബന്ധിച്ച ഒരു പഴയ കാര്യം കൂടെ ഇപ്പോള്‍ വെളിവാകുന്നു.

അമ്മയുടെ സ്റ്റേജ് ഷോയും ട്വന്റി 20 യും മീര ജാസ്മിന്‍ ഒഴിവാക്കാന്‍ കാരണം??

താര സംഘടനയായ അമ്മ 2013 ല്‍ സംഘടിപ്പിച്ച മഴവില്‍ അഴക് എന്ന സ്റ്റേജ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ മീര ജാസ്മിന്‍ എത്തിയിരുന്നു. ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമൊപ്പെ ഷോയുടെ പ്രാക്ടീസൊക്കെ നടത്തി, മീര സജീവ പങ്കാളിയായി

അമ്മയുടെ സ്റ്റേജ് ഷോയും ട്വന്റി 20 യും മീര ജാസ്മിന്‍ ഒഴിവാക്കാന്‍ കാരണം??

എന്നാല്‍ പരിപാടിയുടെ അവസാന നിമിഷം, റിഹേഴ്‌സലെല്ലാം പൂര്‍ത്തിയാക്കിയ മീര പിന്മാറി. പിന്നീട് റിമ കല്ലിങ്കലും രമ്യ നമ്പീശനും ചേര്‍ന്നാണ് ഈ പരിപാടി ചെയ്തത്.

അമ്മയുടെ സ്റ്റേജ് ഷോയും ട്വന്റി 20 യും മീര ജാസ്മിന്‍ ഒഴിവാക്കാന്‍ കാരണം??

അമ്മയ്ക്ക് വേണ്ടി ദിലീപ് നിര്‍മിച്ച ട്വന്റി 20 എന്ന ചിത്രത്തില്‍ നിന്നും ഇതുപോലെ അവസാന നിമിഷം മീര ജാസ്മിന്‍ പിന്മാറുകയായിരുന്നുവത്രെ. തുടര്‍ന്ന് ഭാവനയാണ് മീര ചെയ്യാനിരുന്ന വേഷം ചെയ്തത്

അമ്മയുടെ സ്റ്റേജ് ഷോയും ട്വന്റി 20 യും മീര ജാസ്മിന്‍ ഒഴിവാക്കാന്‍ കാരണം??

താര സംഘടനയായ അമ്മയുമായി മീരയ്ക്ക് എന്താണ് പ്രശ്‌നം എന്ന് വെളിപ്പെടുത്തിയില്ല. മീരയുടെ പിന്മാറ്റത്തെ കുറിച്ച് ഇതുവരെ അമ്മ പ്രതികരിച്ചിട്ടുമില്ല.

English summary
Why Meera Jasmine Skipped Amma Stage show

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam