»   » നയന്‍താരയ്ക്ക് തമിഴില്‍ വമ്പന്‍ തിരിച്ചടി, മലയാളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണം ?

നയന്‍താരയ്ക്ക് തമിഴില്‍ വമ്പന്‍ തിരിച്ചടി, മലയാളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണം ?

By: Rohini
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നയന്‍താര ഹിറ്റായത് വളരെ പെട്ടന്നാണ്. മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നയന്‍ അയ്യ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അന്യഭാഷയിലേക്ക് കടന്നത്. ഏത് തരം വേഷങ്ങള്‍ ചെയ്യാനും തയ്യാറായതോടെ നയന്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിയായി ഉയരുകയായിരുന്നു.

2ദിവസം ഷൂട്ടിങ്, 50സെക്കന്റ്; ഡിടിഎച്ചിന്റെ പരസ്യത്തിന് നയന്‍താര വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും!

എന്നാല്‍ ഇപ്പോള്‍ നയന്‍താരയ്ക്ക് തമിഴില്‍ ചില വമ്പന്‍ തിരിച്ചടികള്‍ നേരിട്ടിരിയ്ക്കുകയാണെന്നാണ് കോടമ്പക്കത്തു നിന്നും വരുന്ന വാര്‍ത്തകള്‍. അതുകൊണ്ട് താരമിപ്പോള്‍ മലയാളത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ പോകുകയാണത്രെ. എന്താണ് തിരിച്ചടി എന്നല്ലേ.. ? തുടര്‍ന്ന് വായിക്കൂ..

മലയാളത്തില്‍ തുടക്കം

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തില്‍ ഒരു നാട്ടിപുറത്തുകാരിയായിട്ടാണ് നയന്‍താര എത്തുന്നത്. ജയറാമിന്റെ നായികയായി വന്നതിന് ശേഷം മോഹന്‍ലാലിനൊപ്പം നാട്ടുരാജാവ്, മനസ്സിനക്കരെ എന്നീ ചിത്രങ്ങള്‍ അഭിനയിച്ചു..

അന്യഭാഷയിലേക്ക്

മലയാളത്തില്‍ കരിയര്‍ അങ്ങനെ ഇഴഞ്ഞു നീങ്ങുമ്പോഴാണ് നയന്‍താരയ്ക്ക് അയ്യ എന്ന ചിത്രത്തില്‍ അവസരം ലഭിയ്ക്കുന്നത്. ഏത് വേഷവും ധരിക്കാന്‍ തയ്യാറായി നയന്‍ തമിഴിലെത്തിയതോടെ നടിയ്ക്ക് ഡിമാന്റ് കൂടി. തമിഴിന് പുറമെ തെലുങ്കിലും നയന്‍ മിന്നുന്ന താരമായി.

സൂപ്പര്‍ ലേഡി

വളരെ പെട്ടന്നാണ് നയന്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍ ലേഡി എന്ന പദവിയിലേക്ക് എത്തിയത്. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ കരുതല്‍ അതിന് സഹായിച്ചു. ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍.

വിവാദങ്ങള്‍ ഏറ്റില്ല

എല്ലാ താരത്തെയും എന്ന പോലെ നയന്‍താരയെയും പ്രണയ ഗോസിപ്പുകളും വിവാദങ്ങളും പിന്തുടര്‍ന്നിരുന്നു. എന്നാല്‍ അതത്രയും ഒരു താരമെന്ന നിലയില്‍ നയന്‍താരയുടെ പബ്ലിസിറ്റിയെ സഹായിക്കുക മാത്രമാണ് ചെയ്തത്. ഓരോ തവണ തിരിച്ചടി കിട്ടുമ്പോഴും നയന്‍ ശക്തമായി തിരിച്ചുവന്നു.

സ്ത്രീ പക്ഷ കഥാപാത്രങ്ങള്‍

സൂപ്പര്‍ ലേഡി പദവിയും, പ്രതിഫലവും താരമൂല്യവും ആയതോടെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ നയന്‍ ഒരുപാട് നിബന്ധനകള്‍ വച്ചു. നായികാ പ്രാധാന്യമുള്ള സിനിമകള്‍ തിരഞ്ഞെടുത്ത് അഭിനയിക്കാന്‍ തുടങ്ങി.

ഇപ്പോള്‍ തിരിച്ചടി

എന്നാല്‍ ഇപ്പോള്‍ തമിഴകത്ത് നയന്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിയ്ക്കുകയാണത്രെ. പ്രായമാണ് പ്രശ്‌നം. കാണാന്‍ എത്ര സുന്ദരിയാണെങ്കിലും നായികമാര്‍ക്ക് പ്രായമുണ്ടെന്ന് സംവിധായകനും നായകനും ആരാധകരും തിരിച്ചറിഞ്ഞാല്‍ പിന്നെ തീര്‍ന്നു. 32 കഴിഞ്ഞ് നില്‍ക്കുന്ന നയന് പ്രായം വെല്ലുവിളിയാകുന്നു എന്നാണ് കേള്‍ക്കുന്നത്.

മലയാളത്തിലേക്ക് ശ്രദ്ധ

തമിഴിലും തെലുങ്കിലും സിനിമാ തിരക്കുകളായി നില്‍ക്കുമ്പോഴും നയന്‍ നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ മലയാളത്തില്‍ വന്നിരുന്നു. അഭിനയ പ്രാധാന്യമുള്ള കാമ്പുള്ള വേഷങ്ങള്‍ ഇവിടെ ലഭിയ്ക്കും. അതിന് പ്രായം തടസ്സമല്ല. അതുകൊണ്ട് ഇപ്പോള്‍ മലയാളത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണത്രെ നയന്‍.

English summary
Actress Nayanthara is nowadays concentrate more in Malayalam field.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam