»   » ദുല്‍ഖറും നിവിനും നസ്‌റിയയും മോഹന്‍ലാലിനെ കടത്തിവെട്ടാന്‍ കാരണം?

ദുല്‍ഖറും നിവിനും നസ്‌റിയയും മോഹന്‍ലാലിനെ കടത്തിവെട്ടാന്‍ കാരണം?

By: Rohini
Subscribe to Filmibeat Malayalam

ഫേസ്ബുക്ക് ലൈക്കുകളാണ് ഇപ്പോള്‍ താരങ്ങളുടെ ആരാധകരുടെ വലുപ്പം നിശ്ചയിക്കുന്നത്. മലയാളത്തെ സംബന്ധിച്ചാണെങ്കില്‍ അക്കാര്യത്തിലും മുന്നില്‍ മോഹന്‍ലാലും മമ്മൂട്ടിയും തന്നെയായിരുന്നു. എന്നാല്‍ ഫേസ്ബുക്കില്‍ നിരന്തരം ഇടപെടുമായിരുന്നിട്ടും മമ്മൂട്ടിയെയും കടത്തിവെട്ടി മോഹന്‍ലാല്‍ മുന്നേറി.

ദുല്‍ഖര്‍ ഒന്നാം സ്ഥാനത്ത്, മോഹന്‍ലാലിനെ പിന്തള്ളി നിവിന്‍ പോളി രണ്ടാം സ്ഥാനത്തേക്ക്

ഇപ്പോള്‍ മോഹന്‍ലാലിനെ പിന്നിലാക്കി യുവതാരങ്ങള്‍ കുതിയ്ക്കുകയാണ്. നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും നസ്‌റിയ നസീമുമൊക്കെയാണ് ഇപ്പോള്‍ ഫേസ്ബുക്ക് ലൈക്കുകളില്‍ മുന്നില്‍. എന്തുകൊണ്ടായിരിയ്ക്കും ഇവര്‍ മുന്നിലെത്തിയത്. അക്കാര്യം പരിശോധിയ്ക്കാം

ദുല്‍ഖറും നിവിനും നസ്‌റിയയും മോഹന്‍ലാലിനെ കടത്തിവെട്ടാന്‍ കാരണം?

മണിരത്‌നം സംവിധാനം ചെയ്ത ഓ കാതല്‍ കണ്മണി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് ലൈക്കുകള്‍ കൂടിയത്. ഓകെ കണ്‍മണിയ്ക്ക് ശേഷം തെലുങ്ക്, ബോളിവുഡ്, തമിഴ് ഭാഷകളില്‍ നിന്നും ദുല്‍ഖറിന് ആരാധകരെത്തി. അത് മെയിന്റൈന്‍ ചെയ്യുകയായിരുന്നു പിന്നീട് ദുല്‍ഖര്‍. നടന്റെ പുതിയ സ്റ്റൈല്‍ ട്രെന്റുകളും ആരാധകരെ ആകര്‍ഷിച്ചു.

ദുല്‍ഖറും നിവിനും നസ്‌റിയയും മോഹന്‍ലാലിനെ കടത്തിവെട്ടാന്‍ കാരണം?

രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ട് നിവിന്‍ പോളിയ്ക്ക്. ഔദ്യോഗികവും വ്യക്തിപരവും. അത് കൂടാതെ ഒരുപാട് ഫാന്‍ പേജുകളും. എന്നാല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലൊന്നും നിവിന്‍ സജീവമല്ല. എന്നിട്ടും നിവിന്റെ ഫേസ്ബുക്ക് ലൈക്ക് കൂടി. പ്രേമം എന്ന ചിത്രം തന്നെയാണ് അതിന് കാരണം. തമിഴ്‌നാട്ടില്‍ നിന്ന് നിവിന്‍ പോളിയ്ക്ക് വന്ന ആരാധകരുടെ എണ്ണം കണക്കാക്കുമ്പോള്‍ ഫേസ്ബുക്ക് ലൈക്കുകളും നോക്കണം

ദുല്‍ഖറും നിവിനും നസ്‌റിയയും മോഹന്‍ലാലിനെ കടത്തിവെട്ടാന്‍ കാരണം?

നായിക നിരയില്‍ വലിയ മത്സരമില്ലാത്തപ്പോഴാണ് നസ്‌റിയയുടെ ഫേസ്ബുക്ക് ലൈക്ക് കൂടിയത്. കേരളത്തിലെ യുവാക്കള്‍ മൊത്തം നസ്‌റിയ എന്ന നായികയിലേക്ക് മാത്രം കേന്ദ്രീകരിച്ചു. രാജറാണി, നയ്യാണ്ടി പോലുള്ള ചിത്രങ്ങളിലൂടെ തമിഴില്‍ നിന്നും ആരാധകരെത്തി. നസ്‌റിയയ്ക്ക് എതിരെ മറ്റൊരു നടി ഇല്ലായിരുന്നു എന്നതാണ് നടിയുടെ ഫേസ്ബുക്ക് ലൈക്ക് കൂടാന്‍ കാരണം. വിവാഹ ശേഷവും നസ്‌റിയയുടെ ആരാധകരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടില്ല

ദുല്‍ഖറും നിവിനും നസ്‌റിയയും മോഹന്‍ലാലിനെ കടത്തിവെട്ടാന്‍ കാരണം?

നായിക നിരയില്‍ പിന്നെ ലൈക്കുകള്‍ അധികം ലഭിയ്ക്കുന്നത് അമല പോളിനാണ്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും അമലയ്ക്ക് ആരാധകരുണ്ട്. ഫേസ്ബുക്കില്‍ അമല പോള്‍ സജീവമാണ്. പുതിയ ഫോട്ടോകളും വിശേഷങ്ങളുമെല്ലാം അമല ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കും. അതുകൊണ്ടാണ് നടിയുടെ ഫേസ്ബുക്ക് ലൈക്ക് കൂടുന്നത്.

English summary
Why Nivin Pauly , Dulquer Salmaan, Nazriya and Amala Paul are ahead of Mohanlal in Facebook
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam