»   » സ്വന്തം മകളെ ക്യാമറയില്‍ മറച്ചുവയ്ക്കുന്ന പൃഥ്വി, ചേട്ടന്റെ മക്കളെ സിനിമയില്‍ കൊണ്ടുവരുന്നു?

സ്വന്തം മകളെ ക്യാമറയില്‍ മറച്ചുവയ്ക്കുന്ന പൃഥ്വി, ചേട്ടന്റെ മക്കളെ സിനിമയില്‍ കൊണ്ടുവരുന്നു?

By: Rohini
Subscribe to Filmibeat Malayalam

ഒരു കുടുംബത്തിലെ മൂന്ന് തലമുറ സിനിമയില്‍ നിലനില്‍ക്കുക എന്നത് വലിയ കാര്യം തന്നെയാണ്. ആ പാരമ്പര്യം നിലനിര്‍ത്തുകയാണ് ഇപ്പോള്‍ നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും കൊച്ചുമകള്‍ നക്ഷത്ര.. പറയുന്നത് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകളെ കുറിച്ചാണ്.

താരദമ്പതികളുടെ മകള്‍ വെള്ളിത്തിരയിലേക്ക്!!! ടിയാനില്‍ താരമായി നക്ഷത്ര!!!

സുകുമാരന്‍ കുടുംബത്തിലെ രണ്ടേ രണ്ട് പേര്‍ ഒഴികെ മറ്റെല്ലാവരും ഇപ്പോള്‍ സിനിമയില്‍ സാന്നിധ്യം അറിയിച്ചു. ഭാര്യ മല്ലികയും മക്കള്‍ ഇന്ദ്രജിത്തും പൃഥ്വിരാജും, മരുമകള്‍ പൂര്‍ണിമയും കൊച്ചുമക്കള്‍ പ്രാര്‍ത്ഥനയും നക്ഷത്രയുമൊക്കെ സിനിമയില്‍ ഉണ്ട്. എന്നാല്‍ പൃഥ്വിരാജ് മാത്രം ഭാര്യയെയും മകളെയും ക്യാമറ കാണിയ്ക്കുന്നില്ല... അതിന് വ്യക്തമായ കാരണമുണ്ടാവാം..

ഇന്ദ്രജിത്തിന്റെ മക്കള്‍ വന്നത്

പൃഥ്വിരാജ് നിര്‍മിച്ച മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറില്‍ പിന്നണി ഗായകരായിട്ടാണ് ഇന്ദ്രജിത്തിന്റെ മക്കള്‍ പ്രാര്‍ത്ഥനയും നക്ഷത്രയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പൃഥ്വിയും ഇന്ദ്രനും കേന്ദ്ര കഥാപാത്രമായി എത്തുന്ന ടിയാന്‍ എന്ന ചിത്രത്തിലൂടെ നക്ഷത്ര അഭിനയാരങ്ങേറ്റവും നടത്തുന്നു.

പൂര്‍ണിമയും മല്ലികയും സജീവം

അത് പോലെ തന്നെ ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമയും ഇപ്പോള്‍ സജീവമാണ്. പ്രാണ എന്ന ബോട്ടിക്കിനൊപ്പം മിനിസ്‌ക്രീനില്‍ അവതാരകയായും പൂര്‍ണിമ തിരക്കിലായി. റസ്റ്റോറന്റ് ബിസിനസിനൊപ്പം മല്ലികയും നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കുന്നുണ്ട്.

സുപ്രിയ ഇല്ല..

എന്നാല്‍ പൃഥ്വിരാജിനൊപ്പം പങ്കെടുത്ത ഒരു അഭിമുഖം വിവാദമായതിന് ശേഷം മറ്റൊരു ചാനല്‍ അഭിമുഖത്തില്‍ പോലും മാധ്യമപ്രവര്‍ത്തക കൂടെയായ സുപ്രിയയെ കണ്ടിട്ടില്ല. പൃഥ്വിരാജിനൊപ്പം പുരസ്‌കാര രാവുകളിലൊക്കെ പങ്കെടുക്കുമെങ്കിലും മൗനം പാലിക്കുകയാണ് സുപ്രിയ. ഏറ്റവുമൊടുവില്‍ കഴിഞ്ഞ വര്‍ഷം വനിത മാഗസിന് കുടുംബത്തോടൊപ്പം അഭിമുഖം നല്‍കിയത് മാത്രമുണ്ട്.

മകളെ മറച്ചുവയ്ക്കുന്നു

സുപ്രിയ മാത്രമല്ല, മകള്‍ അലംകൃതയെ ക്യാമറ കണ്ണുകളില്‍ നിന്ന് തീര്‍ത്തും അകറ്റി നിര്‍ക്കുകയാണ്. സുപ്രിയയുടെ നിര്‍ദ്ദേശപ്രകാരമാണത്രെ പൃഥ്വി മകളെ ക്യാമറ വെളിച്ചത്തില്‍ കാണിക്കാത്തത്. മകളുടെ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും മുഖം കാണിക്കാറില്ല. അച്ഛന്റെ സ്റ്റാര്‍ഡം മകളുടെ സ്വാതന്ത്രത്തെ ബാധിക്കുമോ എന്ന പേടിയാണത്രെ സുപ്രിയയ്ക്ക്.

ഈ ഫോട്ടോ നോക്കൂ

പൃഥ്വിരാജ് തന്റെ ട്വിറ്റര്‍ പേജില്‍ ഏറ്റവുമൊടുവില്‍ പോസ്റ്റ് ചെയ്ത മകളുടെ ഫോട്ടോയാണിത്. പുറം തിരിഞ്ഞു നില്‍ക്കുകയാണെന്ന് ഈ ചിത്രത്തില്‍ പറയാന്‍ കഴിയില്ലല്ലോ... മുഖംമൂടി വച്ച് മറച്ച് വച്ചിരിയ്ക്കുന്നു...

English summary
Why Prithviraj always hides his daughter's face!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam