»   » അമ്മയുടെ വാര്‍ഷിക യോഗം; പൃഥ്വി വിട്ടുനിന്നതിന് കാരണം, സുപ്രിയയോ മഞ്ജുവോ അതോ പ്രമുഖ നടിയോ ?

അമ്മയുടെ വാര്‍ഷിക യോഗം; പൃഥ്വി വിട്ടുനിന്നതിന് കാരണം, സുപ്രിയയോ മഞ്ജുവോ അതോ പ്രമുഖ നടിയോ ?

Posted By: Rohini
Subscribe to Filmibeat Malayalam

ഏറെ വിവാദങ്ങള്‍ക്കിടയിലാണ് താരസംഘടനയായ അമ്മയുടെ ഇരുപത്തിമൂന്നാം വാര്‍ഷിക യോഗം നടന്നത്. നടി ആക്രമിക്കപ്പെട്ട സംഭവവും അതിന്റെ പേരില്‍ ദിലീപ് വേട്ടയാടപ്പെടുന്നതും നായികമാര്‍ക്കായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടന രൂപപ്പെട്ടതുമൊക്കെ ചര്‍ച്ചാ വിഷയമായിരുന്നു.

ലൂസിഫറിന് മുന്നേ പൃഥ്വിരാജിനൊപ്പം മോഹന്‍ലാല്‍? അതും പൃഥ്വിരാജിന്റെ പെരുന്നാള്‍ ചിത്രം ടിയാനില്‍!

പക്ഷെ വിവാദങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അമ്മയുടെ മക്കളെല്ലാം ഒറ്റക്കെട്ടാണെന്നായിരുന്നു ഭാരവാഹികളുടെ പ്രതികരണം. എന്നിട്ടുമെന്തേ അംഗങ്ങളില്‍ ചിലര്‍ കാരണമില്ലാതെ വിട്ടു നിന്നു എന്ന ചോദ്യത്തിന് തലമുതിര്‍ന്ന താരങ്ങള്‍ക്ക് മറുപടിയില്ല.

വരാത്തവരുടെ പട്ടികയില്‍

ആക്രമിയ്ക്കപ്പെട്ട നടിയ്‌ക്കൊപ്പം നടിയെ ശക്തമായി പിന്തുണച്ച പലരെയും ഇത്തവണത്തെ അമ്മയുടെ വാര്‍ഷിക യോഗത്തില്‍ കണ്ടില്ല. അതില്‍ ചില പ്രമുഖരാണ് മഞ്ജു വാര്യരും പൃഥ്വിരാജും. വ്യക്തിപരമായ കാരണം എന്ന് പറഞ്ഞാണ് മഞ്ജു യോഗത്തില്‍ നിന്ന് വിട്ടു നിന്നത്.

പൃഥ്വിരാജോ?

പൃഥ്വിരാജ് എന്തുകൊണ്ട് വാര്‍ഷിക യോഗത്തില്‍ പങ്കെടുത്തില്ല എന്നാണ് ചോദ്യം. സഹോദരന്‍ ഇന്ദ്രജിത്തും അമ്മ മല്ലികയും വാര്‍ഷിക യോഗത്തില്‍ പങ്കെടുത്തപ്പോള്‍ എന്തുകൊണ്ട് പൃഥ്വിരാജ് മാത്രം വിട്ടുനിന്നു.

നടിയ്ക്ക് പിന്തുണ

കൊച്ചിയില്‍ ആക്രമിയ്ക്കപ്പെട്ട നടിയ്ക്ക് ശക്തമായ പിന്തുണ അറിയിച്ച നായകന്മാരില്‍ ഒരാളാണ് പൃഥ്വിരാജ്. ആ സംഭവത്തിന് ശേഷം നടി ആദ്യം അഭിനയിച്ചത് പൃഥ്വിയ്‌ക്കൊപ്പമാണ്. നടിയ്ക്ക് വേണ്ട എല്ലാ മാനസിക പിന്തുണയും പൃഥ്വി നല്‍കിയിരുന്നു. നടി കാരണമാണോ പൃഥ്വി യോഗത്തില്‍ നിന്ന് വിട്ടു നിന്നത്??

ഡബ്ല്യു സി സി

സ്ത്രീ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട വുമണ്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടനയ്ക്ക് പിന്തുണ നല്‍കിതും പൃഥ്വിരാജ് മാത്രമാണ് എന്നതും ശ്രദ്ധേയമാണ്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ഈ സംഘടനയെ പിന്തുണച്ച് കൊണ്ട് ബ്ലോഗ് എഴുതിയിരുന്നു. പുതിയ സംഘടനയാണോ പൃഥ്വിയുടെ അഭാവത്തിന് കാരണം.

ദിലീപുമായുള്ള ശത്രുത

സിനിമയ്ക്കത്തെ പരസ്യമായ രഹസ്യമായിരുന്നു പൃഥ്വിയും ദിലീപും തമ്മിലുള്ള ശത്രുത. പൃഥ്വിരാജിന്റെ സിനിമ തകര്‍ക്കാന്‍ ദിലീപ് ശ്രമിച്ചു എന്നൊക്കെയായിരുന്നു ഗോസിപ്പ്. എന്നാല്‍ പിന്നീട് ഈ ശത്രുത തെറ്റിദ്ധാരയുടെ പേരിലാണെന്ന് തിരിച്ചറിയുകയും പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു. ഈ ശത്രുത ഇപ്പോഴും പൃഥ്വിയിലുണ്ടോ എന്നാണ് ചോദ്യം.

മഞ്ജുവിനുള്ള പിന്തുണ

മഞ്ജു വാര്യര്‍ക്ക് പിന്തുണയുള്ള പ്രമുഖ നടന്മാരില്‍ ഒരാളാണ് പൃഥ്വിരാജ്. മഞ്ജുവിന്റെ കടുത്ത ആരാധകന്‍. കാവ്യ - ദിലീപ് വിവാഹത്തില്‍ നിന്ന് പൃഥ്വി വിട്ടു നിന്നതും മഞ്ജുവിനുള്ള പിന്തുണയുടെ ഭാഗമാണെന്ന സംസാരമുണ്ടായിരുന്നു. ഈ വിട്ടു നില്‍ക്കലിലും അങ്ങനെ എന്തെങ്കിലും ബന്ധമുണ്ടോ?

ഷൂട്ടിങ് തിരക്ക്

ഇതൊന്നുമല്ല.. ഷൂട്ടിങ് തിരക്കായതിനാലാണ് പൃഥ്വിരാജ് വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എല്ലാ വര്‍ഷവും കഴിയുമ്പോഴൊക്കെ പൃഥ്വി വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാറുണ്ട്. ആദം എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ നടന്‍.

English summary
Why Prithviraj didn't attend Amma general body meeting 2017

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam