»   » സായി പല്ലവിയ്‌ക്കെന്താ ഇത്ര അഹങ്കാരം, ഒഴിവാക്കിയത് മൂന്ന് സൂപ്പര്‍താര ചിത്രങ്ങള്‍, വിവാദങ്ങള്‍!

സായി പല്ലവിയ്‌ക്കെന്താ ഇത്ര അഹങ്കാരം, ഒഴിവാക്കിയത് മൂന്ന് സൂപ്പര്‍താര ചിത്രങ്ങള്‍, വിവാദങ്ങള്‍!

Posted By: Rohini
Subscribe to Filmibeat Malayalam

അതെ, തമിഴ് സിനിമാ പ്രേമികള്‍ ചോദിയ്ക്കുന്നതാണി.. സായി പല്ലവിയ്ക്ക് എന്താണ് ഇത്രമാത്രം അഹങ്കാരം. രണ്ടേ രണ്ട് മലയാള സിനിമകളില്‍ മാത്രമേ സായി പല്ലവി അഭിനയിച്ചിട്ടുള്ളൂ. പക്ഷെ സിനിമകള്‍ തിരിഞ്ഞെടുക്കുന്നതിന് മുന്‍പ് നടിയ്ക്ക് പല ഡിമാന്റുകളാണത്രെ.

പറഞ്ഞ സമയത്ത് ഷൂട്ടിങ് ആരംഭിച്ചില്ല, വിക്രം ചിത്രത്തില്‍ നിന്ന് സായി പല്ലവി ഇറങ്ങിപ്പോയി ?

മലയാളത്തിന് പുറമെ ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിക്കാന്‍ ഒരുങ്ങുന്ന സായി പല്ലവി എന്തുകൊണ്ടോ തമിഴ് സിനിമയില്‍ നിന്ന് മനപൂര്‍വ്വം വിട്ടുനില്‍ക്കുന്നു. മൂന്ന് സൂപ്പര്‍താര ചിത്രങ്ങളാണ് സായി തമിഴില്‍ കൈവിട്ടത്. ഇതുവരെ നടിയുടെ പേരിലുള്ള വിവാദങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

തുടക്കത്തില്‍ ഒഴിവാക്കിയത്

പ്രേമത്തിന് ശേഷം സായി പല്ലവിയ്ക്ക് മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ധാരാളം അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ ജോര്‍ജ്ജിയയില്‍ എംബിബിഎസ് പഠിയ്ക്കുന്നത് കാരണം മിക്ക ചിത്രങ്ങളും നടി ഒഴിവാക്കി. വളരെ സെലക്ടീവായ സായി പല്ലവി വന്ന സിനിമകളില്‍ ആകെ തിരഞ്ഞെടുത്തത് ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള കലി മാത്രമാണ്.

മണിരത്‌നം ചിത്രം

തുടര്‍ന്ന് സായി പല്ലവിയെ തേടി മണിരത്‌നം ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി അവസരം വന്നു. എന്നാല്‍ അവസാന നിമിഷം ആ ചിത്രവും സായി കൈവിട്ടു. സായി പല്ലവിയെ മണിരത്‌നം ഒഴിവാക്കിയതാണെന്നും, സായി ഒഴിഞ്ഞുപോയതാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ തിരക്കഥയില്‍ ചില തിരുത്തലുകള്‍ നടത്തിയത്‌കൊണ്ട് സായി പല്ലവിയെ മാറ്റിയതാണെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

അജിത്ത് ചിത്രം വന്നു

പിന്നീട് തമിഴില്‍ നിന്നും അജിത്തിന്റെ നായികയായി സായി പല്ലവിയെ വിളിച്ചു. എന്നാല്‍ അപ്പോഴേക്കും സായി പല്ലവി തെലുങ്കില്‍ ഫിദ എന്ന ചിത്രത്തില്‍ കരാറൊപ്പിവച്ചിരുന്നു. ഒരു സമയം ഒരു ചിത്രം മാത്രമേ ചെയ്യൂ എന്നാണത്രെ സായിയുടെ പോളിസി. ഡേറ്റിന്റെ പ്രശ്‌നം വന്നതുകാരണം സായി പല്ലവി അജിത്ത് ചിത്രം ഉപേക്ഷിച്ചു.

പ്രതിഫലം ഉയര്‍ത്തി

തെലുങ്കില്‍ ഫിദ എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പേ സായി പല്ലവി പ്രതിഫലം ഉയര്‍ത്തിയതും വാര്‍ത്തയായി. വെറും രണ്ടേ രണ്ട് സിനിമകളില്‍ മാത്രം അഭിനയിച്ച സായി പല്ലവി ഒരു സിനിമയ്ക്ക് 50 ലക്ഷം വേണം എന്നാവശ്യപ്പെട്ടു എന്നായിരുന്നു വാര്‍ത്തകള്‍. ഒരു തുടക്കക്കാരിയെ സംബന്ധിച്ച് ഇത് ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ്.

വിക്രം ചിത്രത്തിലേക്ക്

ഇതിനിടയിലാണ് വിജയ് ചന്ദെര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമിന്റെ നായികയായി സായി പല്ലവിയെ ക്ഷണിച്ചത്. ചിത്രത്തില്‍ നടി ആവശ്യപ്പെട്ടത് പ്രകാരം 15 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയത്രെ. എന്നാല്‍ വിക്രം ഈ ചിത്രത്തെക്കാള്‍ ഗൗതം മേനോന്റെ ധ്രുവനച്ചിത്തിരത്തിന് പ്രധാന്യം നല്‍കുന്നു എന്നും, ഷൂട്ടിങ് തുടങ്ങാന്‍ വൈകുന്നു എന്നും പറഞ്ഞ് ചിത്രത്തില്‍ നിന്നും സായി പിന്മാറി എന്നാണ് ഒടുവില്‍ വന്ന വാര്‍ത്തകള്‍.

മാധവന്റെ ചിത്രത്തില്‍

ഇപ്പോള്‍ ഏറ്റവുമൊടുവില്‍ മാധവന്‍ നായകനാകുന്ന ചിത്രം സായി പല്ലവി ഏറ്റെടുത്തതായി വാര്‍ത്തകളുണ്ട്. മലയാളത്തില്‍ ഹിറ്റായ ചാര്‍ലി എന്ന ചിത്രത്തിന്റെ റീമേക്കാണിത്. ഈ ചിത്രത്തില്‍ നിന്നും അവസാന നിമിഷം സായി പിന്മാറുമോ, പിന്മാറ്റുമോ എന്ന് കാത്തിരുന്ന് കാണാം...

English summary
Why Sai Pallavi avoiding tamil films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam