പൃഥിയുടെ നായിക; ശരണ്യയുടെ കരിയറിന് വിനയായത് പിതാവിന്റെ ഇടപെ‌‍ടൽ?; തുറന്നടിച്ച് കാന്തരാജ്

ബോളിവുഡിലെ കുടുംബാധിപത്യമാണ് പൊതുവെ ചർച്ചയാകാറെങ്കിലും യഥാർത്ഥത്തിൽ ബോളിവു‍ഡിനേക്കാളും ഒരുപിടി മുകളിലാണ് തമിഴ്, തെലുങ്ക് സിനിമാ രം​ഗത്തെ കുടുംബ വാഴ്ച. ഈ ഭാഷകളിലെ മുൻ നിര താരങ്ങളിൽ 90 ശതമാനവും സിനിമാ കുടുംബത്തിൽ നിന്നുള്ളവരാണ്. ധനുഷ്, സൂര്യ, ജയം രവി, ചിമ്പു, പ്രഭാസ്, രാം ചരൺ, അല്ലു അർജുൻ തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്. മിക്കവർക്കും സിനിമാ രം​ഗത്ത് വിജയകരമായി നിലനിൽക്കാൻ കഴിഞ്ഞു എന്നതും എടുത്ത് പറയേണ്ടതാണ്.

എന്നാൽ സിനിമാ കുടുംബങ്ങളിൽ നിന്നും വന്ന ചില അഭിനേതാക്കൾക്ക് വേണ്ടത്ര ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് തമിഴകത്തെ പ്രമുഖ സിനിമാ, രാഷ്ട്രീയ നിരീക്ഷകനും നടനുമായ ഡോ. കാന്തരാജ്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാന്തരാജ് തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്. താരങ്ങളടെ മക്കളാണെങ്കിലും കഴിവും സ്ക്രീൻ പ്രസൻസും ഉണ്ടെങ്കിലേ സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടാൻ കഴിയൂ എന്ന് കാന്തരാജ് പറയുന്നു.

Kantharaj, Suriya

സൂര്യയും സഹോദരൻ കാർത്തിയും തമിഴകത്ത് പേരെടുത്തതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ശിവകുമാറിന്റെ മകൻ എന്ന നിലയിൽ അല്ല സൂര്യ ശ്രദ്ധിക്കപ്പെട്ടത്. അദ്ദേഹത്തിന് നല്ലൊരു പേഴ്സണാലിറ്റിയുണ്ടായിരുന്നു. അക്കാലത്തെ പെൺകുട്ടികൾക്ക് ഇഷ്‌‍ടപ്പെട്ട പ്രകൃതം. പിതാമകൻ എന്ന സിനിമയിൽ ​ഗംഭീരമായി സൂര്യ അഭിനയിച്ചു. സമാനമായി കാർത്തിയും ആദ്യ സിനിമ പരുത്തിവീരൻ മുതൽ മികച്ച പ്രകടനം കാഴ്ച വെച്ചു. ശിവകുമാറിന്റെ മക്കളെന്ന നിലയിൽ അല്ല രണ്ട് പേരും ശ്രദ്ധിക്കപ്പെട്ടത്. ശിവകുമാർ പേരെടുത്ത ന‌ടനുമായിരുന്നില്ലെന്നും കാന്തരാജ് ചൂണ്ടിക്കാട്ടി.

സംവിധായകൻ എസ്എ ചന്ദ്രശേഖറിന്റെ മകനാണെങ്കിലും വിജയിനെ തുടക്കകാലത്ത് പ്രേക്ഷകർ സ്വീകരിച്ചില്ലെന്നും കാന്തരാജ് പറയുന്നു. ഇവനെ എന്തിന് സിനിമയിൽ അഭിനയിപ്പിച്ചു എന്നൊക്കെയാണ് അക്കാലത്ത് വന്ന വിമർശനം. വിജയ് നന്നായി അഭിനയിച്ച് തുടങ്ങിയ ആദ്യ സിനിമ തിരുമലയാറാണെന്നും കാന്തരാജ് അഭിപ്രായപ്പെട്ടു.

Saranya Bhagyaraj

നടൻ പ്രഭുവിന്റെ മകൻ വിക്രം പ്രഭുവിന് കാര്യമായി ശ്രദ്ധിക്കപ്പെടാൻ കഴിയാത്തതിനെക്കുറിച്ചും കാന്തരാജ് സംസാരിച്ചു. വിക്രം പ്രഭുവിന്റെ മുഖത്തിന് ഒരു മുര‌ട്ടത്തരമുണ്ട്. നമ്മുടെ പ്രേക്ഷകർ നായക നടന് അത്തരമൊരു മുഖമായാൽ സ്വീകരിക്കില്ലെന്ന് കാന്തരാജ് പറയുന്നു. ഭാ​ഗ്യരാജും ഭാരതിരാജയും ചെയ്ത തെറ്റ് എന്താണെന്നാൽ അവരുടെ മക്കളുടെ സിനിമകൾ അവർ തന്നെ സംവിധാനം ചെയ്തു. ഭാ​ഗ്യരാജ് മകളെ അഭിനയിപ്പിച്ചു.

പൊതുവെ ഭാ​ഗ്യരാജിന്റെ സിനിമകളിൽ ഇന്റിമേറ്റ് രം​ഗങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ മകളുടെ സിനിമയായതിനാൽ നല്ല രീതിയിൽ എടുത്തു. പക്ഷെ നായികയാൽ ​ഗ്ലാമറസായി അഭിനയിക്കണം. പെട്ടെന്ന് തന്നെ ഭാ​ഗ്യരാജിന്റെ
മകൾ സിനിമാ രം​ഗത്ത് നിന്നും ഔട്ടായെന്നും കാന്തരാജ് തുറന്നടിച്ചു. ശരണ്യ ഭാ​ഗ്യരാജ് എന്നാണ് ഭാ​ഗ്യരാജിന്റെ മകളുടെ പേര്. പാരിജാതം, ഫോട്ടോ​ഗ്രാഫർ എന്നീ രണ്ട് സിനിമകളിലാണ് ശരണ്യ അഭിനയിച്ചത്. പാരിജാതം സംവിധാനം ചെയ്തത് ഭാ​ഗ്യരാജാണ്. പൃഥിരാജായിരുന്നു ചിത്രത്തിലെ നായകൻ.

സിനിമാ രം​ഗത്ത് ശരണ്യ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. നടൻ ശന്തനു ശരണ്യയുടെ സഹോദരനാണ്. ശന്തനു ഇപ്പോഴും സിനിമാ രം​ഗത്ത് സജീവമാണ്. തമിഴകത്ത് പല താരങ്ങളുമായി വർഷങ്ങളായുള്ള പരിചയം കാന്തരാജിനുണ്ട്. അതേസമയം പലപ്പോഴും പരിധി വിട്ട് താരങ്ങളെ വിമർശിക്കുന്നെന്ന ആക്ഷേപവും കാന്തരാജിന് നേരെ വരാറുണ്ട്. രാഷ്ട്രീയപരമായ പരാമർശങ്ങളും ഇദ്ദേഹം നടത്താറുണ്ട്.

More from Filmibeat

Read more about: bhagyaraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X