വേണമെങ്കില്‍ ഐറ്റം ഡാന്‍സ് കളിക്കാം, എന്നാലും അജിത്തിന്റെ പെങ്ങളാവില്ല!
അജിത്ത് നായകനാകുന്ന പുതിയ ചിത്രത്തില്‍ സെക്കന്റ് ഹീറോയിനെ തിരഞ്ഞുപോയപ്പോള്‍ തമിഴകത്തിലെ ചില മുന്‍നിര നായികമാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു, 'വേണമെങ്കില്‍ അജിത്ത് നായകനാകുന്ന ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സ് ചെയ്യാം, എന്നാലും പെങ്ങള്‍ വേഷം ചെയ്യാനില്ല' എന്ന്
സിരുതൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശിവ സംവിധാനം ചെയ്യുന്ന തല അജിത്തിന്റെ 56 ആം ചിത്രത്തിനാണ് നായികയെ കിട്ടാന്‍ അണിയറ പ്രവര്‍ത്തകര്‍ വിയര്‍ത്തത്. അച്ചമില്ലൈ എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അജിത്തിന്റെ നായികയായി ശ്രുതി ഹസനെ നേരത്തെ തീരുമാനിച്ചതാണ്.

എന്നാല്‍ ശ്രുതിയോളം പ്രാധാന്യമുള്ള മറ്റൊരു നടിയെ കൂടെ ചിത്രത്തിന് ആവശ്യമുണ്ടായിരുന്നു. അജിത്തിന്റെ പെങ്ങളുടെ വേഷം ചെയ്യാനാണ് സെക്കന്റ് നായിക. പല മുന്‍നിര നാടിമാരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. അജിത്തിനെ പോലൊരു സൂപ്പര്‍സ്റ്റാറിന്റെ പെങ്ങളായി അഭിനയിച്ചാല്‍ തങ്ങള്‍ ആ തലത്തില്‍ ലേബല്‍ ചെയ്യപ്പെടുമോ എന്ന ഭയമായിരുന്നു താരങ്ങള്‍ക്ക്.

അങ്ങനെ എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയിലാണ് നടി ബിന്ദു മാധവിയെ സമീപിച്ചത്. ബിന്ദുവും അജിത്തിന്റെ കടുത്ത ആരാധികയാണ്. എന്നിരുന്നാലും മറ്റ് നടിമാരെ പോലെയല്ല, അജിത്തിനൊപ്പം ഒരു ചിത്രത്തിലെങ്കിലും അഭിനയിക്കുന്നത് വലിയ സന്തോഷമായി കാണുന്ന നടിയായിരുന്നു ബിന്ദു. അതുകൊണ്ട് തന്നെ ശിവ ഓഫര്‍ ചെയ്ത വേഷം ഇരു കൈയ്യും നീട്ടി നടി സ്വീകരിച്ചു. അജിത്തിന്റെ പെങ്ങളാകാന്‍ തയ്യാറാവാതിരുന്ന എല്ലാ മുന്‍നിര നായികമാര്‍ക്കും നന്ദി പറയുകയാണ് ഇപ്പോള്‍ ബിന്ദു മാധവി.


Click it and Unblock the Notifications











