»   » കബാലി മമ്മൂട്ടിയുടെ കസബയ്ക്ക് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍

കബാലി മമ്മൂട്ടിയുടെ കസബയ്ക്ക് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

തമിഴ് നാട്ടിലെ പോലെ തന്നെ കേരളത്തിലും രജനികാന്തിന് ഒത്തിരി ആരാധകരുണ്ട്. കബാലിയെ വരവേല്‍ക്കാനായി കേരളക്കരയുടെ ആവേശവും ഒരുക്കവും കണ്ടാല്‍ അക്കാര്യം വ്യക്തമാണ്. എന്നാല്‍ ജൂലൈ 22ന് കേരളത്തില്‍ എത്തുന്ന കബാലി ഇപ്പോള്‍ തിയേറ്ററുകളില്‍ ഒാടുന്ന ചിത്രങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍.

Read Also: സ്റ്റൈല്‍ മന്നന്‍ തിയേറ്ററുകളില്‍ എത്തുമ്പോള്‍, വിജയ് ചിത്രം തെറി 100 ദിവസങ്ങള്‍ പിന്നിടുന്നു,കളക്ഷൻ


റംസാന് തിയേറ്ററുകളില്‍ എത്തിയ കസബയുടെ ബോക്‌സ് ഓഫീസ് കളക്ഷനെയാണ് കാര്യമായി ബാധിക്കുക. ജൂലൈ ഏഴിന് തിയേറ്ററുകളില്‍ എത്തിയ കസബ ഇതുവരെ ബോക്‌സ് ഓഫീസില്‍ നേടിയത് 13 കോടി രൂപയാണ്. ഉടന്‍ തന്നെ 15 കോടി കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും രജനിയുടെ കബാലിയുടെ റിലീസ് കസബയുടെ കളക്ഷനെ തകര്‍ത്തേക്കുമെന്നാണ് പ്രവചനങ്ങള്‍. റിപ്പോര്‍ട്ടുകളില്‍ പറയുന്നതിങ്ങനെ. തുടര്‍ന്ന് കാണൂ..


കബാലി മമ്മൂട്ടിയുടെ കസബയ്ക്ക് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍

രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് കസബ. മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തിയ ചിത്രം. 13 കോടിയാണ് ഇതുവരെ ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.


കബാലി മമ്മൂട്ടിയുടെ കസബയ്ക്ക് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍

രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം കബാലി കസബയുടെ കളക്ഷനെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നാളെ ജൂലൈ 22നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.


കബാലി മമ്മൂട്ടിയുടെ കസബയ്ക്ക് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍

306 തിയേറ്ററുകളിലായാണ് രജനികാന്തിന്റെ കബാലി കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. 140 തിയേറ്ററുകളിലായാണ് മമ്മൂട്ടിയുടെ കസബ പ്രദര്‍ശിപ്പിച്ചത്.


കബാലി മമ്മൂട്ടിയുടെ കസബയ്ക്ക് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍

കേരളത്തില്‍ രജനികാന്തിന് ഒട്ടേറെ ആരാധകരുണ്ട്. റിലീസിന് മുമ്പേ വമ്പന്‍ പ്രചാരമാണ് കബാലിയ്ക്ക് കേരളത്തില്‍ നിന്നും ലഭിക്കുന്നത്.


കബാലി മമ്മൂട്ടിയുടെ കസബയ്ക്ക് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍

മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസാണ് കബാലിയെ കേരളത്തിലെത്തിക്കുന്നത്. എട്ടരകോടി രൂപയ്ക്കാണ് ചിത്രം മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് വാങ്ങിയത്.


English summary
Will Kabali End Kasaba Box Office Roar?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam