ബിഗ് ബോസ് സീസൺ 3 ഫെബ്രുവരിയിൽ ആരംഭിക്കില്ല? പുതിയ തീയതി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു...

ഇന്ത്യയിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആദ്യം ആരംഭിച്ച ഷോ പിന്നീട് ഇന്ത്യയിലെ വിവിധ ഭാഷകളിലേയ്ക്ക് തുടങ്ങുകയായിരുന്നു. എല്ലാ ഭാഷകളിലും വൻ വിജയമായിരുന്നു ബിഗ് ബോസ് റിയാലിറ്റി ഷോ. ഏറ്റവും ഒടുവിലായിട്ടായിരുന്നു മലയാളത്തിൽ ബിഗ് ബോസ് ആരംഭിച്ചത്. ഇപ്പോൾ മൂന്നാം സീസണിലേയ്ക്ക് കടക്കുകയാണ്

Recommended Video

Bigg Boss season 3 to premiere soon with Mohanlal as host

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബിഗ് ബോസ് സീസൺ 3 ആരംഭിക്കുകയാണ്. മോഹൻലാൽ തന്നെയാണ് ഇക്കുറിയും ഷോയുടെ അവതാരകനായി എത്തുന്നത്. ലോക്ക് ഡൗൺ കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് സീസൺ 2 നിർത്തി വയ്ക്കുകയായിരുന്നു. ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് വീണ്ടും ഷോ ആരംഭിക്കുകയാണ്. സീസൺ 3 യ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

 ബിഗ് ബോസ് സീസൺ 3

സ്റ്റാർ സിംഗർ സീസൺ സീസൺ 8 ന്റെ പ്രഖ്യാപന വേളയിൽ നടൻ ടൊവിനോ തോമസാണ് ബിഗ് ബോസ് സീസൺ 3യുടെ ലോഗോ പ്രകാശനം ചെയ്തത്. ബിഗ് ബോസിന്റെ പുതിയ പ്രേമോ വീഡിയോകളും പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്. മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 100 ദിവസം കഴിയുന്നതിന് മുൻപാണ് സീസൺ 2 നിർത്തുന്നത്.

ഫെബ്രുവരിയിൽ  തുടങ്ങില്ല

ബിഗ് ബോസ് സീസൺ 3യെ കുറിച്ചുളള ഒരു പുതിയ വിവരം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഷോ ഫെബ്രുവരിയിൽ ആരംഭിക്കില്ലെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്.ഫെബ്രുവരി പകുതിയോടെ ബിഗ് ബോസ് സീസൺ 3 ആരംഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തു വന്നവിവരം. എന്നാൽ ഷോ മാർച്ചിലെ ആരംഭിക്കു യുള്ളൂവത്രേ. ഇതിനെ കുറിച്ചുള്ള കൃത്യമായ വിവിവരം ഇതുവരെ ലഭിച്ചിട്ടില്ല. ബിഗ് ബോസ് സീസൺ 3 പ്രെമോ വീഡിയോകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

രഹസ്യ സ്വഭാവം

പൂർണ്ണമായും രഹസ്യ സ്വഭാവമുളള ഷോയാണ് ബിഗ് ബോസ്. ഷോയിലേയ്ക്ക് മത്സരാർഥികളെ തിരഞ്ഞെടുക്കുന്നത് മുതൽ അവസാനം വരെ വളരെ രഹസ്യമായിട്ടാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഈ രഹസ്യ സ്വഭാവം തന്നെയാണ് ബിഗ് ബോസിന്റെ പ്രത്യേകതയും. ഒട്ടും പ്രതീക്ഷിക്കാത്ത ടാസ്ക്കുകളും സംഭവങ്ങളുമായിരിക്കും ഷോയിൽ നടക്കുന്നത്. മത്സരാർഥികളെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ കനക്കുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ ഷോ ആരംഭിച്ചാൽ മാത്രമേ ഷോയിൽ ആരൊക്കെ എത്തും എന്നതിനെ കുറിച്ച് അറിയാൻ സാധിക്കുകയുള്ളൂ.

മത്സരാർഥികൾ

സിനിമാ താരം നോബി മാർക്കോസ്, കിടിലൻ ഫിറോസ്, ധന്യനാഥ് തുടങ്ങിയവർ ഷോയിൽ ഉണ്ടാകുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. മുപ്പൻസ് എന്ന വ്ലോഗിലൂടെയാണ് ശരത് എന്ന വ്ലോഗറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നൂറ് ശതമാനം ഉറപ്പാണെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. കൂടാതെ കഴിഞ്ഞ സീസൺ പോലെ 20 പേരുമായിട്ടാകില്ല ഈ സീസൺ ആരംഭിക്കുക എന്നും രണ്ട് ബാച്ചായിട്ടാകും ഷോയിൽ മത്സരാർഥികൾ എത്തുകയെന്നും ഇയാൾ പറയുന്നുണ്ട്. ഒരു ബാച്ചിന്റെ ക്വാറന്റൈൻ ആരംഭിച്ചതായും ഇനിയുള്ള ബാച്ച് അടുത്ത മാസം ആദ്യത്തോടെ എത്തുമെന്നും വീഡിയോയിൽ പറയുന്നു. എന്നാൽ ബിഗ് ബോസ് റിയാലിറ്റി ഷോ 20 ന് മുൻപെ ആരംഭിക്കുമെന്നാണ് ശരത് വീഡിയോയിൽ പറഞ്ഞത്.കൃത്യമായ വിവരത്തിന് വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X