അതൊക്കെ വിവാഹത്തോടെ നിർത്തിയതല്ലേ; ഷാരൂഖിനായി നയൻതാര തീരുമാനം മാറ്റുമോ? റിപ്പോർട്ടിന് പിന്നാലെ ചോദ്യങ്ങൾ

തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാറായി കരിയറിന്റെ മികച്ച സമയത്ത് നിൽക്കുകയാണ് നയൻതാര. തമിഴ് സിനിമാ ചരിത്രത്തിൽ നയൻതാര നേടിയെടുത്ത നേട്ടങ്ങൾ എന്നും ഓർമ്മിക്കപ്പെടുന്നതാണ്. ബോക്സ് ഓഫീസ് മൂല്യമുള്ള നായിക നടി, സ്ത്രീ കേന്ദ്രീകൃത സിനിമകൾ വിജയിപ്പിക്കാൻ കെൽപ്പുള്ള നടി, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേത്രി തുടങ്ങിയ ഒട്ടനവധി ഖ്യാതികൾ നയൻതാരയ്ക്കുണ്ട്.

നയൻസിന്റെ കരിയർ ​ഗ്രാഫിനെ പുകഴ്ത്തി കഴിഞ്ഞ ദിവസം നടി കീർത്തി സുരേഷും സംസാരിച്ചിരുന്നു. രണ്ട് പതിറ്റാണ്ട് പിന്നിട്ട നയൻതാരയുടെ സിനിമാ ജീവിതം കയറ്റവും ഇറക്കവും ഒരു പോലെ കണ്ടതാണ്. ​മലയാള സിനിമയിലൂടെയുള്ള അരങ്ങേറ്റം, പരാജയ ചിത്രങ്ങൾ, തമിഴ് തെലുങ്ക് സിനിമകളിലെ ​ഗ്ലാമർ ഐക്കണായി മാറിയ കാലം, ​ഗോസിപ്പുകളും വിവാദങ്ങളും തുടങ്ങി പല കാരണങ്ങൾ നയൻതാരയെ ഒരു കാലത്ത് വാർത്തകളിൽ നിറച്ചു.

Nayanthara, Sharukh

തമിഴകത്ത് നായിക നടിമാർ സിനിമകളിൽ കാഴ്ച വസ്തുക്കൾ മാത്രമായ കാലഘട്ടത്തിലാണ് നയൻതാരയുടെ കടന്ന് വരവ്. നടിക്ക് ലഭിച്ച മിക്ക റോളുകളും ഇത്തരത്തിലായിരുന്നു. അന്ന് വ്യാപകമായി സദാചാര ആക്രമണവും അധിക്ഷേപവും നയൻതാരയ്ക്ക് നേരെ വന്നു. എന്നാൽ നടി ഇതൊന്നും കാര്യമാക്കിയില്ല.

ഇതിനിടെ പ്രണയങ്ങൾ, പ്രണയത്തകർച്ചകൾ തുടങ്ങിയവയെല്ലാം നയൻതാരയെ വിവാ​ദത്തിലാക്കി. എന്നാൽ 2013 ന് ശേഷം നയൻസിന് കരിയറിലെ നല്ല സമയം തെളിഞ്ഞു. രാജാറാണി, മായ, നാനും റൗഡി താൻ, തനി ഒരുവൻ, ഇരുമുഖൻ തുടങ്ങി ഹിറ്റുകളുടെ ഒരുനിര തന്നെ നയൻതാരയ്ക്ക് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് നയൻതാരയെ സംബന്ധിച്ച് പുതിയൊരു വാർത്ത പുറത്തു വന്നത്. ജവാൻ എന്ന പുതിയ സിനിമയിൽ നടി ബിക്കിനി രം​ഗത്തിന് തയ്യാറാവുന്നു എന്നായിരുന്നു ഇത്.

ഷാരൂഖ് ഖാൻ ചിത്രത്തിലെ ഒരു രം​ഗത്തിൽ നടി ബിക്കിനി ധരിക്കുന്നെന്നായിരുന്നു റിപ്പോർട്ട്. അവസാനമായി ബില്ല എന്ന സിനിമയിലാണ് നടി ബിക്കിനി ധരിച്ചത്. പിന്നീട് ആരംഭം എന്ന സിനിമയിൽ നടി ​ഗ്ലാമറസ് വസ്ത്രത്തിലഭിനയിച്ചു. എന്നാൽ പിന്നീട് ഇത്തരം വേഷങ്ങളിൽ നയൻതാരെ അധികം കണ്ടിട്ടില്ല.

Nayanthara

അതിനാൽ തന്നെ നയൻസ് ബിക്കിനി ധരിക്കുന്നു എന്ന വാർത്ത വൈറലായി. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം നയൻതാര സിനിമയിൽ ഈയൊരു രം​ഗം ചെയ്യുമെന്ന് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇല്ല. ബിക്കിനി ധരിക്കുന്നെന്ന് പറഞ്ഞ് വന്ന റിപ്പോർട്ടുകളിലെ വാദങ്ങൾ ബാലിശമാണെന്ന് താരത്തിന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞതായി സൂചനയുണ്ട്.

പഥാൻ എന്ന ഷാരൂഖ് ചിത്രത്തിൽ ദീപിക ബിക്കിനി ധരിച്ചിരുന്നു. ഈ രം​ഗം സിനിമയ്ക്ക് ഹൈപ്പ് നൽകിയിട്ടുണ്ട്. അതേ വിജയ ഫോർമുല ജവാനിലും സ്വീകരിക്കുന്നെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതൊന്നും ജവാൻ സിനിമയുടെ സ്ട്രാറ്റജിയിൽ വരുന്ന ഘടകങ്ങളെല്ലെന്നാണ് വിവരം. നയൻതാര ഒരു ബിക്കിനി രം​ഗത്തിന് ഇനി തയ്യാറാവുമോ എന്നതിലും വ്യക്തതയില്ല.

വിവാഹ ശേഷം ഇനി ​ഗ്ലാമറസ് റോളുകളിലേക്കില്ലെന്ന തീരുമാനം നയൻതാര എടുത്തിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാഹ ശേഷം നയൻതാരയെ അത്തരം വേഷങ്ങളിൽ കണ്ടിട്ടില്. ലേഡി സൂപ്പർ സ്റ്റാർ പദവി ലഭിച്ച ശേഷം നടി ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിച്ചിട്ടുമില്ല. ഷാരൂഖും നയൻസും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ജവാൻ. അറ്റ്ലിയാണ് സിനിമയുടെ സംവിധായകൻ. വിജയ് സേതുപതി സിനിമയിൽ വില്ലൻ വേഷത്തിലത്തുന്നു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X