കുട്ടികൾ വേണം, വീട്ടുകാരുടെ സമ്മതവും വേണമെന്ന് വിജയ്; രശ്മിക ആ അബദ്ധം ചെയ്യില്ല; കാരണം

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഇക്കഴിഞ്ഞ വർഷങ്ങളിൽ വൻ ജനപ്രീതി നേടിയ താര ജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ​ഗീത ​ഗോവിന്ദം ഉൾപ്പെടെയുള്ള സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച താരങ്ങൾ വളരെ പെട്ടെന്നാണ് ശ്ര​ദ്ധിക്കപ്പെട്ടത്. വിജയുടെയും രശ്മികയുടെയും കരിയറിലെ വളർച്ച ഒരുമിച്ചായിരുന്നു. വിജയ് ദേവരകൊണ്ട യൂത്ത് ഐക്കണായി മാറിയപ്പോൾ രശ്മികയെ നാഷണൽ ക്രഷ് ആയി ആരാധകർ വാഴ്ത്തി. ഇവർ രണ്ട് പേരും പ്രണയത്തിലാണെന്ന് ഏറെ നാളായി തുടരുന്ന ​ഗോസിപ്പാണ്.

എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ വിജയോ രശ്മികയോ തയ്യാറായിട്ടില്ല. തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞ് ആരാധികമാരുടെ ഹൃദയം തകർക്കാനില്ലെന്നും വിവാഹിതനാകുമ്പോൾ അറിയിക്കുമെന്നുമാണ് വിജയ് ദേവരകൊണ്ട മുമ്പൊരിക്കൽ പറഞ്ഞത്. റിപ്പോർട്ടുകൾ പ്രകാരം വിജയ് ദേവരകൊണ്ടയും രശ്മികയും ലിവിം​ഗ് ടു​ഗെദറിലാണ്. ഒരുമിച്ച് കഴിയുന്നെങ്കിലും തൽക്കാലം ഇക്കാര്യം പുറത്ത് പറയേണ്ടെന്ന തീരുമാനത്തിലാണ് താരങ്ങളെന്ന് റിപ്പോർട്ടുകളുണ്ട്.

Rashmika Mandanna  Vijay Deverakonda

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വിജയ് ദേവരകൊണ്ട പറഞ്ഞ വാക്കുകൾ ചർച്ചയായി. തനിക്ക് വിവാഹിതനാകാനും അച്ഛനാകാനും താൽപര്യമുണ്ടെന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. തന്റേത് പ്രണയ വിവാഹമായിരിക്കും. പെൺകുട്ടിയെ അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെടേണ്ടതുണ്ടെന്നും വിജയ് പറഞ്ഞു.

34 കാരനാണ് വിജയ് ദേവരകൊണ്ട. നടന്റെ വിവാഹം വൈകുന്നതെന്ന ചോദ്യം ആരാധകർക്കുണ്ട്. അതേസമയം 27 കാരിയായ രശ്മിക കരിയറിലെ ഏറ്റവും മികച്ച സമയത്താണുള്ളത്. ഈ സമയത്ത് ഒരു വിവാഹത്തിന് നടി തയ്യാറാകാൻ സാധ്യതയില്ല. കരിയറിന് വേണ്ടിയാണ് കന്നഡ താരം രക്ഷിത് ഷെട്ടിയുമായി നിശ്ചയിച്ച വിവാഹത്തിൽ നിന്ന് രശ്മിക പിന്മാറിയത് പോലും.

Rashmika Mandanna  Vijay Deverakonda

ആ​ഗ്രഹിച്ചത് പോലെ കൈനിറയെ അവസരങ്ങളുമായി നിൽക്കുന്ന ഘട്ടത്തിൽ വിവാഹത്തിലേക്ക് കടക്കാൻ രശ്മിക തയ്യാറായേക്കില്ല. ഇതേക്കുറിച്ച് അടുത്തിടെ തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു സംസാരിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള കാരവാനുൾപ്പെടെ ഇന്ന് രശ്മികയ്ക്കുണ്ട്. കരിയറിലെ തിരക്കേറിയ ഈ സമയത്ത് ഒരു വിവാഹത്തിന് രശ്മിക തയ്യാറാകില്ലെന്നാണ് ചെയ്യാർ ബാലു പറഞ്ഞത്. വിജയ്-രശ്മിക പ്രണയ ​ഗോസിപ്പുകൾ തങ്ങളുടെ പ്രൊമോഷന് വേണ്ടിയാണ് താരങ്ങൾ ഉപയോ​ഗിക്കുന്നതെന്നും ചെയ്യാർ ബാലു തുറന്നടിച്ചു.

പിആർ വർക്കിന് വേണ്ടി രശ്മികയുമായുള്ള ​ഗോസിപ്പ് വിജയ് ദേവരകൊണ്ട ഉപയോ​ഗിക്കുന്നുണ്ടെന്ന് നേരത്തെ അഭിപ്രായമുണ്ട്. നടന്റെ സിനിമകളുടെ റിലീസിനനടുപ്പിച്ചാണ് ഇത്തരം ​ഗോസിപ്പുകൾ പ്രചരിക്കാറുള്ളത്. സോഷ്യൽ‌ മീ‍ഡിയയിൽ ആരാധകരെ പോലെ തന്നെ ഹേറ്റേഴ്സും വിജയ്ക്കും രശ്മികയ്ക്കുമുണ്ട്.

ഒന്നിലേറെ തവണ രശ്മികയ്ക്ക് കടുത്ത സൈബർ ആക്രമണം നേരി‌ടേണ്ടി വന്നിട്ടുണ്ട്. വിജയ് ദേവരെകാണ്ട പ്രൊമോഷണൽ ഇവന്റുകളിൽ നടത്തുന്ന പ്രസ്താവനകളാണ് നടന് പലപ്പോഴും വിനയാകാറുള്ളത്. ഫാമിലി സ്റ്റാർ ആണ് വിജയ് ദേവരകൊണ്ടയുടെ പുതിയ സിനിമ. ഏപ്രിൽ 15 ന് ചിത്രം തിയറ്ററുകളിൽ എത്തും. മൃണാൽ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X