റീമ കല്ലിങ്കല്‍ മുടി മുറിക്കുന്നോ...

By Soorya Chandran

മുടി മുറിക്കുന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ ട്രെന്‍ഡ് ആണ്. ഹോളിവുഡിലേയും ബോളിവുഡിലേയും താര റാണിമാര്‍ തലമുണ്ഡനം ചെയ്തും ബോബ് കട്ട് ചെയ്തും ഒക്കെ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

മലയാളത്തിന്റെ പ്രിയതാരം റീമ കല്ലിങ്കലും ഇനി മുടിവെട്ടാന്‍ പോവുകയാണോ... റീമയുടെ ഫേസ്ബുക്ക് പോസ്റ്റ് നല്‍കുന്ന സൂചന അതാണ്.

Rima Kallingal

ബാംഗ്ലൂര്‍ ഡേയ്‌സ് താരം പാര്‍വ്വതിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയുടെ കുറിപ്പായിട്ട് റീമ എഴുതിയ വാക്കുകളാണ് സംശയം ജനിപ്പിക്കുന്നത്. 'ബേബ് ഐ വാണ്ണ കട്ട് മൈ ഹെയര്‍ ടൂ...' എനിക്കും ഇതുപോലെ മുടി വെട്ടണം എന്ന്....

ബാംഗ്ലൂര്‍ ഡേയ്‌സിലെ സൈറയാണ് പാര്‍വ്വതിയെ ഹിറ്റ് ആക്കിയത്. മുടിവെട്ടിയ സൈറയുടെ ലുക്ക് ഒരു പുതിയ ട്രെന്‍ഡ് ആയിട്ടുണ്ടെന്നാണ് വിവരം. അപ്പോള്‍ പിന്നെ റീമക്കും അങ്ങനെ ഒരു ആഗ്രഹം തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ലല്ലോ...

Post by Rima Kallingal.

എന്നാല്‍ ഭൂരിപക്ഷം ആരാധകര്‍ക്കും റീമയുടെ ഈ ആഗ്രഹത്തിനോട് താതപര്യമില്ല. അവര്‍ ഇക്കാര്യം ഫോട്ടോയുടെ താഴെ കമന്റുകളായി വര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. ചുരുണ്ട് സുന്ദരമായ മുടിയിഴകള്‍ വെട്ടിക്കളയരുതെന്നാണ് ചിലര്‍ കേഴുന്നത്. ചിലരാണെങ്കില്‍ റീമയെ പിന്തുണക്കുന്നുമുണ്ട്. എന്നാല്‍ മുടിയുടെ നീളം ഒരുപാട് കുറക്കുന്നതിനോട് അധികമാര്‍ക്കും താതപര്യമില്ല.

മുടി മുറിക്കാനുള്ള ആഗ്രഹം റീമ ഗൗരവത്തോടെ പറഞ്ഞതാണോ എന്നറിയില്ല. ചിലപ്പോള്‍ ആരാധകരെ വെറുതെ ഞെട്ടിക്കാന്‍ ഇറക്കിയ ഒരു നമ്പര്‍ ആകാനും മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X