മുൻ ഭാര്യക്കൊപ്പം ഭർത്താവിനെ കാണണം, ശോഭിത സഹിക്കില്ല; സായ് പല്ലവിയെ ചെെതന്യ വിളിച്ചത് പോലും ഇഷ്ടപ്പെട്ടില്ല

വിവാഹമോചിതരായിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും സമാന്തയും നാ​ഗ ചെെതന്യയും തന്നെയാണ് ആരാധകർക്കിടയിലെ ചർച്ചാ വിഷയം. സിനിമാ ലോകത്ത് ഒന്നടങ്കം ശ്രദ്ധ നേടിയ താര വിവാഹമായിരുന്നു ഇവരുടേത്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒത്ത് ചേർന്ന് ആഘോഷ പൂർവം നടന്ന വിവാഹം. എന്നാൽ നാല് വർഷത്തിനുള്ളിൽ ഈ ബന്ധം പിരിയേണ്ടി വന്നു. ഇന്ന് നാ​ഗ ചെെെതന്യ നടി ശോഭിത ധുലിപാലയുടെ ഭർത്താവാണ്. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലായിരുന്നു താര വിവാഹം. ഏകദേശം ഒരേ കാലഘട്ടത്തിൽ കരിയറിലേക്ക് കട‌ന്ന് വന്ന സമാന്തയും നാ​ഗ ചെെതന്യയും ഒന്നിലേറെ ഹിറ്റ് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

യെ മായ ചെസവെ, മനം, മജ് ലി എന്നീ സിനിമകളിലെ സമാന്ത-ചെെതന്യ കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടു. യെ മായ ചെസവെയാണ് ഇവർ ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമ. തമിഴ് ചിത്രം വിണ്ണെെത്താണ്ടി വരുവായയുടെ തെലുങ്ക് പതിപ്പാണ് യെ മായ ചെസവ. ​ഗൗതം വാസുദേവ് മേനോനാണ് രണ്ട് സിനിമകളും സംവിധാനം ചെയ്തത്. 2010 ഫെബ്രുവരി 26 ന് റിലീസ് ചെയ്ത യെ മായ ചെസവ റീ റിലീസിന് ഒരുങ്ങുകയാണ്.

Samantha  Naga Chaitanya  Sobhita Dhulipala

ജൂലെെ 18 നാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. തെലുങ്കിൽ റീ റിലീസ് ചെയ്യുന്ന ചില സിനിമകൾക്ക് ഇപ്പോൾ പ്രൊമോഷനും നടക്കുന്നുണ്ട്. യെ മായ ചെസവയ്ക്ക് പ്രൊമോഷൻ ഉണ്ടെങ്കിൽ സമാന്തയും നാ​ഗ ചെെതന്യയും ഒരുമിച്ചെത്തുമോ എന്നാണ് ആരാധകരുടെ ചോദ്യം. ഇരുവരും പിരിഞ്ഞ ശേഷം ശത്രുതയിൽ അല്ല. എന്നാൽ പിന്നീടൊരിക്കലും ഇവരെ ഒരുമിച്ച് പൊതുവേദികളിൽ കണ്ടിട്ടില്ല.

അതേസമയം ചെെതന്യയും സമാന്തയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ വന്നാൽ ശോഭിതയ്ക്ക് അത് ഇഷ്ടപ്പെടില്ലെന്നും വാദമുണ്ട്. ചെെതന്യയുടെ കാര്യത്തിൽ ശോഭിത പൊസസീവ് ആണെന്നാണ് ആരാധകർ പറയുന്നത്. അടുത്തിടെ ശോഭിതയെക്കുറിച്ച് നാ​ഗ ചെെതന്യ സംസാരിച്ചിരുന്നു. തണ്ടെൽ എന്ന ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചെെതന്യയുടെ ചിത്രത്തിൽ സായ് പല്ലവിയായിരുന്നു നായിക.

Samantha  Naga Chaitanya  Sobhita Dhulipala

ചിത്രത്തിൽ സായ് പല്ലവിയെ ബുജ്ജി തല്ലി എന്ന് ചെെതന്യയുടെ കഥാപാത്രം വിളിക്കുന്നുണ്ട്. പ്രിയപ്പെട്ടയാളെ തെലുങ്കിൽ വിളിക്കുന്ന വാക്കാണിത്. സായ് പല്ലവിയെ ഇങ്ങനെ വിളിച്ചത് ശോഭിതയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് ചെെതന്യ പറഞ്ഞു. കാരണം ഇത് ശോഭിതയെ താൻ വിളിക്കുന്ന ഓമനപ്പേരാണെന്നും നടൻ വ്യക്തമാക്കി. സിനിമയിലെ ഡയലോ​ഗിൽ പോലും വിഷമം തോന്നിയ ശോഭിയക്ക് ഭർത്താവ് മുൻ ഭാര്യക്കൊപ്പം വേദി പങ്കിടുന്നത് ചിന്തിക്കാൻ പോലും പറ്റുമോയെന്ന ചോദ്യം വരുന്നുണ്ട്.

നാ​ഗ ചെെെതന്യ-ശോഭിത വിവാഹത്തിന് ശേഷം ശോഭിതയ്ക്ക് നേരെ കടുത്ത സെെബർ ആക്രമണം വന്നിരുന്നു. സമാന്തയുടെ വിവാഹ ജീവിതം തകർത്തത് ശോഭിത ആണെന്നായിരുന്നു വാദം. അധിക്ഷേപങ്ങൾ കടുത്തതോടെ നാ​ഗ ചെെതന്യ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. തന്റെ പഴയ കാലവുമായി ശോഭിതയ്ക്ക് യാതൊരു ബന്ധവും ഇല്ലെന്നും സമാന്തയും താനും പരസ്പര സമ്മതപ്രകാരം പിരിയുകയായിരുന്നെന്നും നാ​ഗ ചെെതന്യ വ്യക്തമാക്കി.

സോഷ്യൽ മീഡിയ ആക്രമണത്തോട് ഇതുവരെയും ശോഭിത ധുലിപാല പ്രതികരിച്ചിട്ടില്ല. കമന്റുകൾ നടി കാര്യമാക്കുന്നില്ല. 2021 ലാണ് സമാന്തയുമായുള്ള നാ​ഗ ചെെതന്യയും വേർപിരിയുന്നെന്ന് ഔദ്യോ​ഗികമായി അറിയിക്കുന്നത്. വിവാഹമോചനം ചെെതന്യയെ നിരാശനാക്കിയിരുന്നെന്ന് പിതാവ് നാ​ഗാർജുന അടുത്തിടെ പറയുകയുണ്ടായി. സമാന്തയെയും ഈ വേർപിരിയൽ ഏറെ ബാധിച്ചു. എല്ലാം മറന്ന് മുന്നോട്ട് നീങ്ങുകയാണ് നടിയിന്ന്.

More from Filmibeat

Read more about: samantha naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X