വടി വേലുവിന് പണി കിട്ടി!! തമിഴ് സിനിമയിൽ നിന്ന് വിലക്ക്, 8 കോടി രൂപ പിഴയും
ഇംസൈ അരസൺ 234ാം പുലി കോശി എന്ന ചിത്രത്തെ സംബന്ധിച്ചാണ് വിവാദങ്ങൾ തലപൊക്കിയിരിക്കുന്നത്.
തമിഴിലെ സൂപ്പർ താരങ്ങളെ പോലെ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഹാസ്യ താരമാണ് വടിവേലും. തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് ഹാസ്യ താരങ്ങളുടെ ലിസ്റ്റിലെ ആദ്യ പേര് വടിവേലുവിന്റേതാണ്. ഇപ്പോൾ താരത്തിനെതിരെ തമിഴ് സിനിമയിൽ വലിക്കേർപ്പെടുത്തുന്നുവത്രേ. വടിവേലുവിനെതിരെ സംവിധായകൻ ശങ്കർ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനെതിരേയുള്ള വിലക്ക്. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക സ്ഥിരീകരണം തമിഴ് സിനിമ കൂട്ടായ്മയായ നടികർ സംഘത്തിൽ നിന്ന് ഉണ്ടായിട്ടില്ല.

ഇംസൈ അരസൺ 234ാം പുലി കോശി എന്ന ചിത്രത്തെ സംബന്ധിച്ചാണ് വിവാദങ്ങൾ തലപൊക്കിയിരിക്കുന്നത്. ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് വടിവേലുവാണ്. എന്നാൽ ചിത്രീകരണം ആരംഭിച്ചതു മുതൽ താരത്തെപ്പറ്റിയുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ജൂനിയർ താകരങ്ങളുമായി സഹകരിക്കില്ലെന്നും പ്രതിഫലം കൂടുതൽ ആവശ്യപ്പെടുന്നു എന്ന് തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതെല്ലാം വടിവേലും നിരസിച്ചിരുന്നു. തനിക്കെതിരെ പുറത്തു വരുന്ന ആരോപണങ്ങൾ തന്റെ ഇമേജ് തകർക്കാൻ വേണ്ടിയാണെന്നും ആരോപണങ്ങൾ ശരിയല്ലെന്നും താരം അന്ന് പ്രതികരിച്ചിരുന്നു. എന്നാൽ പ്രശ്നം നടികർ സംഘത്തിന്റെ മുന്നിലെത്തിയിരിക്കുകയാണ്. താരം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആക്ഷൻ എടുക്കുമെന്ന് സംഘടന ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഇനി ചിത്രവുമായി സഹകരിച്ച് പോകില്ലെന്ന വടിവേലും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് പ്രൊഡ്യൂസേഴ്സ് കൗൺസിലിലും ഇതു സംബന്ധമായി പരാതി നൽകിയിട്ടുണ്ട്. ചിത്രം മുടങ്ങിയാൽ നിർമ്മാതാക്കൾക്ക് വൻ ബാധ്യതയായിരിക്കും സഹിക്കേണ്ടി വരുക. 9 കോടി രൂപയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. ആയതിനാൽ തന്നെ 8 കോടി രൂപ വടിവേലു നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.


Click it and Unblock the Notifications











