മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖറിനെത്തേടി യാത്ര സംവിധായകന്‍! രണ്ടാം ഭാഗത്തിലെ നായകന്‍ കുഞ്ഞിക്കയോ?

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് അന്യഭാഷകളില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴിലും തെലുങ്കിലും ഒരുപോലെ സ്വീകാര്യനാണ് അദ്ദേഹം. അടുത്തിടെ അദ്ദേഹം നായകനായെത്തിയ സിനിമകള്‍ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. യാത്രയിലൂടെയായാലും പേരന്‍പിലൂടെയായാലും അദ്ദേഹം ശരിക്കും വിസ്മയിപ്പിക്കുകയായിരുന്നു. മെഗാസ്റ്റാറിനെ വാനോളം പുകഴ്ത്തി അന്യഭാഷാ പ്രേക്ഷകര്‍ എത്തുമ്പോള്‍ ആരാധകര്‍ക്കും സന്തോഷമാണ്. പേരന്‍പിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ലോകസഭ തിരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് അവാര്‍ഡ് പ്രഖ്യാപനം ജൂണിലേക്ക് മാറ്റിയത്. ഇത്തവണ പേരന്‍പും അങ്കിളുമാണ് മമ്മൂട്ടിയുടെ ലിസ്റ്റിലുള്ളത്.

യാത്രയുടെ സെന്‍സറിംഗ് ഈ വര്‍ഷമായതിനാല്‍ ഇത്തവണത്തെ നോമിനേഷനില്‍ ചിത്രം ഉള്‍പ്പെടുത്തിയിട്ടില്ല. ആന്ധപ്രദേശിന്‍രെ പ്രിയപ്പെട്ട വൈഎസ്ആറിനെ മമ്മൂട്ടി സ്‌ക്രീനില്‍ പുനരാവിഷ്‌കരിച്ചപ്പോള്‍ തെലുങ്ക് ജനത ഒന്നടങ്കം കൈയ്യടിച്ചിരുന്നു. ഇത്തവണത്തെ ലോകസഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിടയില്‍ സിനിമയിലെ ഡയലോഗും ഉപയോഗിച്ചിരുന്നു. ചരിത്രവിജയമാണ് വൈഎസ്ആറിന്റെ മകനായ ജഗന്‍ മോഹന്‍ സ്വന്തമാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ മമ്മൂട്ടി ഇഫക്റ്റിനെക്കുറിച്ച് ആരാധകരും പറഞ്ഞിരുന്നു. വൈഎസ് ജഗനെ അഭിനന്ദിച്ച് രംഗത്തെത്തിയതിന് പിന്നാലെയായാണ് യാത്രയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് മഹി വി രാഘവ് തുറന്നുപറഞ്ഞിട്ടുള്ളത്.

ജഗനെ അഭിനന്ദിച്ച് മഹി വി രാഘവ്

ജഗനെ അഭിനന്ദിച്ച് മഹി വി രാഘവ്

മഹി വി രാഘവ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് യാത്ര. മമ്മൂട്ടിയെയാണ് നായകനാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹത്തിനായി എത്ര വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ തിരക്കുകളെക്കുറിച്ച് സൂചിപ്പിച്ച മെഗാസ്റ്റാര്‍ മറ്റാരെയെങ്കിലും വെച്ച് സിനിമ ചിത്രീകരിക്കാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ മമ്മൂട്ടിയില്ലാതെ സിനിമ നീങ്ങില്ലെന്നായിരുന്നു സംവിധായകന്റെ നിലപാട്. കാത്തിരിക്കാന്‍ തയ്യാറാണെന്നം വ്യക്തമാക്കി അദ്ദേഹമെത്തിയതോടെ മമ്മൂട്ടിയും ആ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് അദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിക്കാനായി എത്തിയത്.

 യാത്രയുടെ രണ്ടാം ഭാഗം

യാത്രയുടെ രണ്ടാം ഭാഗം

ആദ്യഭാഗം ഗംഭീരമായി മാറിയതിന് പിന്നാലെയായാണ് സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ചോദിച്ച് ആരാധകരെത്തിയത്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ അരങ്ങേറുന്നതിനിടയിലും മൗനം പാലിക്കുകയായിരുന്നു സംവിധായകന്‍. എന്നാല്‍ ഈ മൗനം അവസാനിപ്പിച്ച് രണ്ടാം ഭാഗത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഈ സൂചന നല്‍കിയത്. ചരിത്ര വിജയം സ്വന്തമാക്കിയതിന് വൈഎസ് ജഗനെ അഭിനന്ദിച്ച് എത്തിയതിന് പിന്നാലെയായാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. അര്‍ഹിക്കുന്ന വിജയമാണ് ജഗന്‍ സ്വന്തമാാക്കിയെന്നും അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയായാണ് യാത്ര 2 ഒരുങ്ങുകയാണെന്ന് അറിയിച്ചത്.

രണ്ടാം ഭാഗത്തിന്റെ പ്രമേയം

രണ്ടാം ഭാഗത്തിന്റെ പ്രമേയം

സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് സംവിധായകന്റെ പോസ്റ്റ് വൈറലായി മാറിയത്. വൈഎസ്ആറിന്റെ മരണാനന്തരം ആ സ്ഥാനത്തേക്ക് മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ പ്രവേശനവും ഇതുവരെയായുള്ള വിജയക്കൊടി പാറിക്കലുമാണ് സിനിമയുടെ പ്രമേയമെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. പിതാവിന്റെ ബയോപ്പിക്കിനെ അഭിനന്ദിച്ച് ജഗന്‍ എത്തിയിരുന്നു. മകന്റെ കഥയുമായെത്തുമ്പോള്‍ ആരാവും താരങ്ങള്‍ എന്ന തരത്തിലുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്.

നായകനായി ദുല്‍ഖര്‍ സല്‍മാന്‍?

നായകനായി ദുല്‍ഖര്‍ സല്‍മാന്‍?

യാത്രയുടെ രണ്ടാം ഭാഗത്തില്‍ നായകനായി ദുല്‍ഖര്‍ സല്‍മാന്‍ വരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന തരത്തിലുള്ള കമന്റുകളുമായാണ് ആരാധകരെത്തിയിട്ടുള്ളത്. മമ്മൂട്ടി ആദ്യഭാഗത്തില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ രണ്ടാം ഭാഗത്തില്‍ അദ്ദേഹത്തിന്റെ മകനാവട്ടെയെന്നാണ് അവര്‍ പറയുന്നത്. ജഗന്‍ മോഹന്‍ റെഡ്ഡിയായി ദുല്‍ഖര്‍ തകര്‍ക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. യാത്രയുടെ സംവിധായകന് ദുല്‍ഖര്‍ നേരത്തെ ഓപ്പണ്‍ ഡേറ്റ് നല്‍കിയിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ താരപുത്രന്‍ നായകനാവാനുള്ള സാധ്യതയും ഏറെയാണ്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മമ്മൂട്ടിക്ക് പിന്നാലെ മകനും കരിയര്‍ ബ്രേക്ക്?

മമ്മൂട്ടിക്ക് പിന്നാലെ മകനും കരിയര്‍ ബ്രേക്ക്?

വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് തെലുങ്കിലേക്കെത്തിയ മമ്മൂട്ടിക്ക് കരിയര്‍ ബ്രേക്ക് തന്നെയായിരുന്നു മഹി വി രാഘവ് സമ്മാനിച്ചത്. വാപ്പച്ചിക്ക് പിന്നാലെ തന്നെ മകനും നല്ല സിനിമ സമ്മാനിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നാശംസിച്ചും ആരാധകരെത്തിയിട്ടുണ്ട്. സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. തെലുങ്ക് സംഭാഷണങ്ങള്‍ മലയാളത്തിലെഴുതി പഠിച്ചും ഉച്ചാറണം ശരിയാക്കാന്‍ സഹായം തേടിയുമൊക്കെയായാണ് മമ്മൂട്ടി ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്.

തെലുങ്കില്‍ നേരത്തെയും

തെലുങ്കില്‍ നേരത്തെയും

മമ്മൂട്ടിയെപ്പോലെ തന്നെ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ അഭിനയിക്കാനും അറിയപ്പെടാനും ദുല്‍ഖര്‍ സല്‍മാനും കഴിഞ്ഞിരുന്നു. അഭിനേത്രിയായ സാവിത്രിയുടെ ജീവികഥയെ ആസ്പദമാക്കിയൊരുക്കിയ ബയോപിക്കില്‍ സുപ്രധാന കഥാപാത്രമായി താരപുത്രനെത്തിയിരുന്നു. തെലുങ്കിലും തമിഴിലുമായൊരുക്കിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയും നിരൂപക പ്രശംസയും ലഭിച്ചിരുന്നു. കീര്‍ത്തി സുരേഷ് സാവിത്രിയായപ്പോള്‍ ജെമിനി ഗണേശന്റെ വേഷത്തിലായിരുന്നു ദുല്‍ഖര്‍ എത്തിയത്. പരീക്ഷയ്ക്ക് പോലും താനിങ്ങനെ കുത്തിയിരുന്ന് പഠിച്ചിരുന്നില്ലെന്നും പറഞ്ഞ് താരപുത്രനെത്തിയിരുന്നു. സ്വന്തം ശബ്ദത്തിലായിരുന്നു അദ്ദേഹം ഡബ്ബ് ചെയ്തത്.

ദുല്‍ഖറിന്റെ  തിരക്ക്

ദുല്‍ഖറിന്റെ തിരക്ക്

കൈനിറയെ സിനിമകളുമായി നിറഞ്ഞുനില്‍ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു യമണ്ടന്‍ പ്രേമകഥയിലൂടെയാണ് താരപുത്രന്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ബോളിവുഡും തമിഴുമുള്‍പ്പടെ നിരവധി സിനിമകളാണ് അദ്ദേഹത്തിന്‍റേതായി പുറത്തുവരാനുള്ളത്. സോയ ഫാക്ടര്‍ റിലീസിങ്ങിനൊരുങ്ങുകയാണെന്നും സെപ്റ്റംബര്‍ 20ന് ചിത്രമെത്തുമെന്നുള്ള വിവരവുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ തംരഗമായി മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ഈ സിനിമ സ്വീകരിക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്.

പോസ്റ്റ് കാണാം

സംവിധായകന്‍ മഹി വി രാഘവിന്റെ പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X