ഞാന്‍ ഒരാളെ പ്രേമിക്കുന്നുണ്ട്, കല്യാണത്തിന്റെ കാര്യം തീരുമാനിച്ചിട്ടില്ല: ഭാവന

By Aswathi

ഭാവനയുടെ കല്യാണ കാര്യത്തെ കുറിച്ച് ഇനിയാരും ആവലാതിപ്പെടേണ്ട. ഭാവനയുടെ പേരിനൊപ്പം മറ്റൊരു നടന്റെ പേര് ചേര്‍ത്തുവയ്ക്കാനും നോക്കേണ്ടതില്ല. താന്‍ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ച് ഭാവന രംഗത്തെത്തിയിരിക്കുകയാണ്

അതെ, ഞാന്‍ ഒരാളെ പ്രേമിക്കുന്നുണ്ട്. കല്യാണത്തിന്റെ കാര്യം തീരുമാനിച്ചിട്ടില്ല. എത്രയോ കാലമായി മീഡിയയിലെ ആളുകള്‍ എന്നെ കല്യാണം കഴിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്റെ പേരിനൊപ്പം പല നടന്മാരുടെയും പേരുകള്‍ ചേര്‍ത്തുകെട്ടി, ഏറ്റവും പുതിയതായി കേട്ടതു അനൂപ് മേനോന്‍ ചേട്ടനെക്കുറിച്ചാണ്.

bhavana

അനൂപ് ചേട്ടന്റെ റിലേഷന്‍ഷിപ്പിനെക്കുറിച്ച് എനിക്കും എന്റെ റിലേഷന്‍ഷിപ്പിനെക്കുറിച്ച് അനൂപേട്ടനും നന്നായി അറിയാം. ഞങ്ങള്‍ പ്രേമത്തിലാണോയെന്നു ചോദിച്ചവരോടൊക്കെ അല്ലെന്നു പറയുകയും ചെയ്തു. സത്യം പറഞ്ഞാലും വിശ്വസിക്കില്ലല്ലോ.

ഇത്രവര്‍ഷമായി ഞാന്‍ ഒരാളെ പ്രേമിക്കുന്നുണ്ടെന്നു പെട്ടെന്ന് ഒരു ദിവസം പറയുമ്പോള്‍ ഹേയ്, അവളിതുവരെ അങ്ങനെ പറഞ്ഞിട്ടില്ലല്ലോന്നു പറയും. പ്രേമം ഉള്ളതുതന്നെയാണ്. കക്ഷിയുടെ പേരും മറ്റു കാര്യങ്ങളൊന്നും ഇപ്പോള്‍ പറയുന്നില്ല. പറഞ്ഞുപോയാല്‍ പിന്നെ കല്യാണം കഴിയുന്നതുവരെ മീഡിയയില്‍ ഇതുതന്നെയാകും വാര്‍ത്ത. എന്റെ കമ്മിറ്റ്‌മെന്‍സുകളൊക്കെ കഴിഞ്ഞിട്ടേ കല്യാണത്തെക്കുറിച്ച് തീരുമാനമെടുക്കൂ- ഭാവന വ്യക്തമാക്കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X