'വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം തികച്ചില്ല'; വീണ്ടും തെലുങ്കിൽ വിവാഹ​മോചനം, മൗനികയും ഭർത്താവും വേർപിരിയുന്നു?

താരങ്ങളുടെ വിവാഹ​ വാർത്തകൾ വലിയ രീതിയിൽ ആഘോഷിക്കപ്പെടുമ്പോൾ പ്രധാനമായും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ള ഒരു കമന്റാണ് വൈകാതെ വിവാഹമോചന വാർത്തയും കേൾക്കാമെന്നത്. പ്രണയിച്ചും അല്ലാതെ നിശ്ചയിച്ച് ഉറപ്പിച്ചും നിരവധി താരങ്ങൾ ലോക സിനിമയിൽ വിവാ​ഹിതരായിട്ടുണ്ട്. ചിലരൊക്കെ ഇപ്പോഴും സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുകയും മറ്റ് ചിലർ ഒത്തുപോകാൻ കഴിയാതെ വേർപിരിയുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്.

വർഷങ്ങളോളം പ്രണയിച്ച് വിവാ​ഹത്തിലേക്ക് കടക്കുകയും പിന്നീട് ദാമ്പത്യ ജീവിതം ആരംഭിക്കുമ്പോൾ പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നതോടെയാണ് വേർപിരിയാമെന്ന തീരുമാനത്തിലേക്ക് പല താരങ്ങളും എത്തുന്നത്. പോയ വർഷങ്ങളിൽ ധനുഷ്-ഐശ്വര്യ, സാമന്ത-നാ​ഗചൈതന്യ എന്നിവർ വേർപിരിയൽ പ്രഖ്യാപിച്ചപ്പോൾ അത് ഉൾക്കൊള്ളാൻ ആരാധകർക്ക് ആയിരുന്നില്ല. പതിനെട്ട് വർഷത്തോളം ഒരുമിച്ച് ജീവിച്ച ശേഷമാണ് ധനുഷും ഐശ്വര്യയും വേർപിരിഞ്ഞത്.

Mounika Reddy

നാലാം വിവാഹ വാർഷികത്തിന് മാസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു സാമന്തയും നാ​ഗചൈതന്യയും വേർപിരിഞ്ഞത്. അടുത്തിടെ തെലുങ്ക് നടൻ വരുണിന്റെ സഹോദരിയും നടിയുമായ നിഹാരികയും വിവാ​ഹമോചനം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ തെലുങ്കിലെ ഒരു യുവനടി കൂടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

നിരവധി ഷോർട്ട് ഫിലിമുകളിലൂടെയും സൂര്യ എന്ന വെബ് സീരിസിലൂടെയും ഭീംല നായക് എന്ന സിനിമയിലൂടെയും ശ്രദ്ധേയയായ മൗനിക റെഡ്ഡി വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഭീംല നായക് പോലെയുള്ള ഹിറ്റ് സിനിമകളിലെ സപ്പോർട്ടിങ് റോളുകളിലൂടെയാണ് മൗനിക ആരാധകരുടെ ഹൃദയം കവർന്നത്.

സന്ദീപ് കുരപതിയെയാണ് മൗനിക വിവാഹം ചെയ്തത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ഗോവയിൽ പരിമിതമായ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നടുവിലാണ് മൗനിക റെഡ്ഡിയുടെ വിവാഹം നടന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹം.

ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിറഞ്ഞിരുന്നു. മെയ്ഡ് ഫോർ ഈച്ച് അദർ എന്നാണ് ഇരുവരുടെയും വിവാഹ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ കുറിച്ചത്. എന്നാൽ ഇപ്പോൾ മൗനികയുടെ സോഷ്യൽമീഡിയ പേജുകളിൽ നിന്നും സന്ദീപുമായുള്ള വിവാഹ ചിത്രങ്ങൾ അപ്രത്യക്ഷമായിരിക്കുകയാണ്.

Mounika Reddy

കപ്പിൾ ചിത്രങ്ങൾ നിരവധി പങ്കുവെക്കാറുള്ള താരം അവയെല്ലാം നീക്കം ചെയ്തതോടെയാണ് ഇരുവരും വേർപിരിയാൻ ഒരുങ്ങുകയാണോ എന്ന സംശയം പാപ്പരാസികളിലും ആരാധകരിലും ഉടലെടുത്ത് തുടങ്ങിയത്. മാത്രമല്ല സന്ദീപിനെ മൗനിക സോഷ്യൽമീഡിയയിൽ അൺഫോളോയും ചെയ്തു.

പൊതുവെ വിവാഹമോചനം പ്രഖ്യാപിക്കും മുമ്പ് താരങ്ങൾ സോഷ്യൽമീഡിയയിൽ നിന്നും വിവാഹ​ഫോട്ടോകൾ നീക്കുന്നതും അൺഫോളോ ചെയ്യുന്നതും പതിവാണ്. സാമന്ത തന്റെ പേരിനോട് ചേർത്തിരുന്ന അക്കിനേനി എന്ന കുടുംബപേര് വരെ നീക്കിയ ശേഷമാണ് നാ​ഗചൈതന്യയുമായുള്ള വിവാഹ മോചനം പ്രഖ്യാപിച്ചത്.

മൗനികയും സന്ദീപും വിവാ​ഹമോചനത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർ‌ട്ടുകൾ വന്നതല്ലാതെ ഇരുവരുടെയും ഭാ​ഗത്ത് നിന്ന് ഔദ്യോ​ഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. കേട്ടത് ശരിയാകരുതെന്ന പ്രാർത്ഥന മൗനി​കയുടെ ആരാധകർക്കുണ്ട്. അതേസമയം താൻ വിവാഹമോചനത്തിന് ഒരുങ്ങുകയല്ലെന്നും സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുകയാണെന്നും അറിയിച്ച് സന്ദീപിനൊപ്പമുള്ള ഒരു റൊമാന്റിക്ക് ചിത്രം മൗനിക സ്റ്റോറിയായി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

നടി എന്നതിലുപരി മോഡലായും സജീവമാണ് മൗനിക. നിഹാരിക കോനിഡേലയാണ് ഏറ്റവും അവസാനം തെലുങ്ക് സിനിമാ മേഖലയിൽ നിന്നും വിവാഹമോചനം പ്രഖ്യാപിച്ച നടി. ബിസിനസ് സ്ട്രാറ്റജിസ്റ്റായ ചൈതന്യ ജൊനലഗഡയേയിരുന്നു നിഹാരികയുടെ ഭര്‍ത്താവ്.

2020 ഡിസംബര്‍ ഒമ്പതിന് ഉദയ്പുര്‍ പാലസിലായിരുന്നു ഇരുവരുടേയും വിവാഹം. താരസമ്പന്നമായ വിവാഹം ആര്‍ഭാടങ്ങളോടെയാണ് നടത്തിയത്. ചിരഞ്ജീവി, അല്ലു അര്‍ജുന്‍, ഭാര്യ സ്നേഹ റെഡ്ഡി, രാം ചരണ്‍, ഭാര്യ ഉപാസന തുടങ്ങിയവരെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X