അല്ലു അര്‍ജുനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ല! യുവനടി അവസരം നിഷേധിച്ചതിന് കാരണം ഇതാണ്!

അല്ലു അര്‍ജുന്‍ എന്ന സൂപ്പര്‍താരത്തെ കുറിച്ച് അറിയാത്തവരായി ആരുമില്ല. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ താരം ആര്യ എന്ന ചിത്രത്തിലൂടെയാണ് മലയാളമടക്കം തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയങ്കരനാവുന്നത്. അക്കാലത്ത് അല്ലു അര്‍ജുനെ സ്വപ്‌നം കണ്ട് നടന്നിരുന്ന ഒട്ടനവധി ആരാധികമാരും ഉണ്ടായിരുന്നു. ഇന്നും യുവതാരങ്ങളില്‍ പ്രമുഖനായി തുടരുന്ന അല്ലുവിനൊപ്പം അഭിനയിക്കാന്‍ നായികമാരുടെ ക്യൂ ആണ്.

എല്ലാവരും ഒരുപോലെ അല്ലെന്ന് സൂചിപ്പിച്ച് കൊണ്ടൊരു കാര്യമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. യുവനടി നിവേദ തോമസ് അല്ലുവിന്റെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും പിന്മാറിയെന്നാണ് ഏറ്റവും പുതിയ വിവരം. അതേ സമയം ഈ വാര്‍ത്ത സത്യമാണോ എന്നതിനെ കുറിച്ച് ഔദ്യോഗികമായ യാതൊരു റിപ്പോര്‍ട്ടും വന്നിട്ടില്ല. അല്ലു അര്‍ജുന്റെ സഹോദരിയുടെ വേഷത്തില്‍ അഭിനിക്കാനുള്ള അവസരമായിരുന്നു നിവേദയ്ക്ക് ലഭിച്ചിരുന്നത്.

allu-arjun

എന്നാല്‍ അല്ലുവിനെ വരെ അത്ഭുതപ്പെടുത്തി കൊണ്ട് തനിക്ക് സഹോദരിയുടെ വേഷം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് നടി പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് സഹോദരിയുടെ വേഷം അവതരിപ്പിക്കാന്‍ ഒട്ടും താല്‍പര്യമില്ലെന്നാണ് നടി പറഞ്ഞിരിക്കുന്നത്. നിലവില്‍ രജനികാന്തിനൊപ്പം ദര്‍ബാര്‍ എന്ന ചിത്രത്തിലാണ് നിവേദ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. തമിഴില്‍ മാത്രമല്ല നിവേദ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൂന്നോളം തെലുങ്ക് ചിത്രങ്ങളാണ് വരാനിരിക്കുന്നത്.

തെലുങ്കിലെ പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് അല്ലു അരവിന്ദിന്റെ മകനായ അല്ലു അര്‍ജുന്‍ ഇന്ന് തെലുങ്ക് സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ്. വര്‍ഷത്തില്‍ ഒരു സിനിമ മാത്രമേ ചെയ്യുകയുള്ളു എന്നതാണ് അല്ലുവിന്റെ പ്രത്യേകത. 1985 രണ്ടാമത്തെ വയസിലായിരുന്നു അല്ലു ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. 2003 ല്‍ ഗംഗോത്രി എന്ന സിനിമയിലൂടെയാണ് നായകനായി അല്ലു അര്‍ജുന്റെ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് ഹിറ്റ് സിനിമകളുടെ ചാകരയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X