ദീപികയുടെ മനസ്സില്‍ നായകനോ ഉപനായകനോ?
ബോളിവുഡില്‍ കാര്യങ്ങള്‍ മാറിമറിയുന്നത് ചിലപ്പോള്‍ ഒരൊറ്റരാത്രികൊണ്ടായിരിക്കും. അതുപോലെയൊരു കാര്യമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.
ഇന്നലെവരെ ദീപിക പദുകോണ്‍-മഹേന്ദ്രസിംഗ് ധോണി എന്ന് പറയുന്നിടത്ത് ഗോസിപ്പുകാര്‍ അല്‌പമൊരു മാറ്റം വരുത്തിയിരിക്കുന്നു. ഇപ്പോള്‍ നായകന്റെ പേരിന് പകരം ഉപനായകന്റെ പേരാണ് ദീപികയ്‌ക്കൊപ്പം പറഞ്ഞുകേള്‍ക്കുന്നത്.
കഥാനായകന്‍ സാക്ഷാല്‍ യുവരാജ് സിംഗ് തന്നെ. ദീപികയും യുവരാജും കൂടി രാത്രി വളരെ വൈകിയും പുറത്ത് കറങ്ങിനടക്കുന്നുവെന്നാണ് വാര്‍ത്തകള്‍. കാര്യങ്ങള്‍ക്ക് ഇങ്ങനെയൊരു വഴിത്തിരിവുണ്ടാകുമെന്ന് ധോണിപോലും ഓര്‍ത്തുകാണാനിടയില്ല.
അല്ലറചില്ലറ പ്രശ്‌നങ്ങള്‍ക്കുശേഷം കാമുകി കിം ശര്‍മ്മയുമായി ഈയിടെയാണ് യുവരാജ് വീണ്ടും ഒന്നിച്ചത്. പക്ഷേ അതിന് പിന്നാലെ ഇപ്പോള്‍ യുവരാജ് ദീപികയ്‌ക്കൊപ്പമാണ് നടക്കുന്നതെന്നും ബോളിവുഡ് പറയുന്നു.
ശനിയാഴ്‌ച രാത്രിയിലായിരുന്നുവത്രേ ഇരുവരും ഏറെവൈകി പുറത്ത് കറങ്ങാന്‍ പോയത്. അവരും നടപ്പും ഇരിപ്പുമൊക്കെക്കണ്ടാല്‍ സംശയമില്ലാത്തവര്‍ക്കുപോലും സംശയം തോന്നുമെന്നാണ് സംഭവം കണ്ടവര്‍ പറയുന്നത്.
ചിന്തിച്ചിട്ട് ഗോസിപ്പുകാര്‍ക്ക് ഒരു ഉത്തരവും കിട്ടുന്നില്ല. എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ കൂട്ടിയും കിഴിച്ചും മടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()


Click it and Unblock the Notifications