പിറന്നപടിയെന്നെ കണ്ട ക്രെയ്‌ഗ്‌ ഭാഗ്യവാന്‍: ജെമ്മ
പിറന്നപടിയുള്ള തന്റെ കിടപ്പ് കണ്ട ബോണ്ട് നായകന് ഡാനിയല് ക്രെയ്ഗ് ഭാഗ്യവനാണെന്ന് താര സുന്ദരി ജെമ്മ ആതര്ട്ടണ്. തനിയ്ക്കൊപ്പം ആ രംഗത്തില് അഭിനയിക്കാന് കഴിഞ്ഞത് ക്രെയ്ഗിനുള്ള ലോട്ടറിയാണെന്നാണ് ജെമ്മ പറയുന്നത്.
ബോണ്ട് പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ ക്വാണ്ടം ഓഫ് സൊലാസിലെ രഹസ്യന്വേഷ ഏജന്റായി വേഷമിടുന്ന ജെമ്മയ്ക്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങള് പറയാന് മാത്രമേ ഇപ്പോള് നേരമുള്ളൂ.
എന്റെ നഗ്ന ശരീരം കാണാന് അധികം പേര്ക്ക് ഭാഗ്യമുണ്ടായിട്ടില്ല. ക്രെയ്ഗിന് അത് സാധിച്ചു. ഇരുപത്തിരണ്ടുകാരിയായ താരം മൊഴിയുന്നു.
എന്നാല് ഷൂട്ടിംഗ് രംഗം ഓര്ക്കാന് ജെമ്മയ്ക്കിപ്പോഴും പേടിയാണ്.
ഉടുതുണിയില്ലാതെ എണ്ണ പോലെയുള്ള വസ്തു ദേഹത്തൊഴിച്ച് മൂന്ന് മണിക്കൂറോളം ഒരേ കിടപ്പ് കിടക്കേണ്ടി വന്നു. ഒന്നും കാണാന് പോയിട്ട് നേരാവണ്ണം ശ്വസിയ്ക്കാന് പോലും അപ്പോള് കഴിഞ്ഞിരുന്നില്ല. തികച്ചും ഭയാനകമായിരുന്നു. എങ്കിലും ക്രെയ്ഗിനൊപ്പമുള്ള ആ രംഗം താന് ആസ്വദിച്ചുവെന്നും ജെമ്മ ഓര്ക്കുന്നു.
ബന്ധപ്പെട്ടവാര്ത്തകള്


Click it and Unblock the Notifications