എന്നും കാണാന്‍ ജെമ്മയുടെ മേനിയഴക്...
ജെമ്മ അറ്റ്കിന്സണ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അടുത്ത വര്ഷത്തെ കലണ്ടറിലൂടെ ഹോളിവുഡ് ആരാധകരുടെ ദിനരാത്രങ്ങള് ചുട്ടുപൊളളുന്ന നിശ്വാസങ്ങളാല് ഉഷ്ണഭരിതമാകും. ആ വിധമാണ് ജെമ്മ കാമറയ്ക്കു മുന്നില് സര്വതന്ത്ര സ്വതന്ത്രയായി വിഹരിച്ചത്.
ഡാനിയേല ലോയിഡ് അടക്കമുളളവരുമായാണ് മത്സരമെങ്കിലും ജെമ്മയ്ക്ക് പകപ്പൊന്നുമില്ല. തന്റെ മേനിയഴകില് ഒരു വര്ഷത്തോളം ജനത്തിന്റെ കണ്ണുടക്കിക്കിടക്കുമെന്ന് അവര്ക്ക് തീര്ച്ചയാണ്.
ചിത്രങ്ങള് കണ്ടാലും മറിച്ചല്ല നമുക്കു തോന്നുന്നത്. ഇതുവരെ കണ്ടതിലേയ്ക്കും വെച്ച് ഏറ്റവും ചൂടന് ചിത്രങ്ങളാണ് ഇവയെന്ന് ജെമ്മയും തുറന്നു പറയുന്നു. ഹോളിവുഡ് താരങ്ങള് പ്രത്യക്ഷപ്പെടുന്ന 2009ലെ കലണ്ടറില് ബെസ്റ്റ് സെല്ലറാകും ഇതെന്നാണ് പ്രവചനം.
ഫുട്ബാള് താരം മാര്ക്കസ് ബെന്റാണ് ജെമ്മയുടെ കാമുകന്. ഈയിടെ കരീബിയന് കടല്ത്തീരത്ത് കുളിക്കാനെത്തിയ പ്രണയിനികള് അവിടെയും ചൂടന് രംഗങ്ങള് സമ്മാനിച്ചാണ് പിരിഞ്ഞത്..
അടുത്ത പേജുകളില്
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications