എന്താണ് ചേട്ടാ, നെഞ്ചിലൊരു നോട്ടം
കോഴിക്കൂട്ടിലേയ്ക്ക് കുറുക്കന്റെ കണ്ണുകള്‍ നീളുന്നതിന് കാരണം ജനിതകമാണ്. കോഴിക്കൂട് കണ്ടിട്ടും അങ്ങോട്ട് നോക്കാതെ തിരിഞ്ഞു നടക്കുന്ന കുറുക്കന്‍ ആ വര്‍ഗത്തിനു തന്നെ അപമാനവും ബാധ്യതയും ആയേക്കും.
ഹഫ് ഹെഫ്നര്‍ കോഴിയാണോ കുറുക്കനാണോ എന്ന് വായനക്കാര്‍ക്ക് തീരുമാനിക്കാം. പൊതുചടങ്ങില്‍ വെച്ച് പച്ചക്കരിമ്പു പോലെത്തെ കാമുകി ഹോളി മാഡിസണിന്റെ നിറമാറിലേയ്ക്ക് ഉറ്റു നോക്കുന്ന ഹഫ് ഹെഫ്‍നറുടെ ചിത്രം കഴിഞ്ഞ ദിവസം സണ്‍ പ്രസിദ്ധീകരിച്ചു.
ഉടല്‍വടിവത്രയും സവിശേഷ വസ്ത്രങ്ങളില്‍ പ്രദര്‍ശിപ്പിച്ച് കാമറയ്ക്ക് പോസ് ചെയ്യവെയാണ് ഫെഫ്നര്‍, എത്ര കണ്ടിട്ടും മതിവരാത്ത മട്ടില്‍ ഹോളിയുടെ മാറിടത്തില്‍ കാഴ്ച നിക്ഷേപിച്ചത്.
വര്‍ഷങ്ങളായി ഹോളിവുഡ് സുന്ദരിമാരുടെ നിറഞ്ഞ നഗ്നത ജനത്തിനു വേണ്ടി ഒപ്പിയെടുക്കുന്ന പ്ലേ ബോയ് മാസികയുടെ ഉടമയാണ് ഹഫ് ഹെഫ്‍നര്‍. വയസ് 82 ആയെങ്കിലും ഇപ്പോഴും സ്ത്രീ സൗന്ദര്യത്തിന്റെ കടുത്ത ഉപാസകനാണത്രേ ഹെഫ്‍നര്‍.
ഇളനീര്‍ കുടിക്കുകയും ഇളം തരുണികള്‍ക്കൊപ്പം ശയിക്കുകയും ചെയ്താല്‍ യൗവനത്തെ പിടിച്ചു നിര്‍ത്താമെന്ന് വെളിപ്പെടുത്തിയത്, മലയാളത്തിന്റെ സ്വന്തം തിക്കുറിശിയാണ്. ഹെഫ്‍ ഹഫ്‍നര്‍ ഇളനീര്‍ കുടിക്കുന്നുണ്ടോയെന്ന് നമുക്കറിയില്ല. ഹോളി മാഡിസണെപ്പോലുളള കാമുകിമാരെ കാണുമ്പോള്‍ രണ്ടാമതു പറഞ്ഞതില്‍ അദ്ദേഹത്തിനും വിശ്വാസമുണ്ടെന്ന് നമുക്കും ബോധ്യമാകും..
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications