ജോളിയുടെ ചുണ്ട്, കിഡ്‌മാന്റെ മൂക്ക്, പമേലയുടെ മാറിടം
ഹോളിവുഡ് താരങ്ങളായ ആഞ്ചലിന ജോളിയുടെ ചുണ്ടിനോടും നിക്കോള്‍ കിഡ്‌മാന്റെ മൂക്കിനോടും ആരാധകര്‍ക്ക് 'ക്രേസ്'.
എങ്ങനെയെങ്കിലും തങ്ങളുടെ അവയവങ്ങള്‍ ഇഷ്ടതാരങ്ങളുടേതുപോലെയാക്കണമെന്നാവശ്യപ്പെട്ടാണത്രേ ഇപ്പോള്‍ ആളുകള്‍ സൗന്ദര്യ ശസ്‌ത്രക്രിയാ വിദഗ്‌ധനെ സമീപിക്കുന്നത്.
ഇരുപതിനായിരത്തോളം പ്ലാസ്റ്റിക് സര്‍ജന്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ജനങ്ങളുടെ ജോളി, കിഡ്‌മാന്‍ ഭ്രമം പുറം ലോകമറിഞ്ഞത്. ആഞ്‌ജലിനയുടെ ചുണ്ടും, കിഡ്‌മാന്റെ മൂക്കും കാമറൂണ്‍ ഡയസിന്റെ കാലുകളും ആവശ്യപ്പെട്ടാണത്രേ മിക്കവരും പ്ലാസ്റ്റിക് സര്‍ജറിയ്‌ക്കായി വരുന്നത്.
ഒപ്പം പമേല ആന്റേഴ്‌സണെപ്പോലുള്ള മാറിടവും ജെന്നിഫര്‍ ലോപ്പസിനെപ്പോലെ നിതംബവും വേണമെന്ന് പറഞ്ഞ് വരുന്നവരും കുറവല്ലത്രേ. കവിളിന്റെയും കണ്ണുകളുടേയും കാര്യത്തിലാകട്ടെ മിക്കവരും സോഫിയ ലോറന്‍സിന് പിന്നാലെയാണെന്നാണ് ശസ്‌ത്രക്രിയാ വിദഗ്‌ധന്‍ പറയുന്നത്.
ഇത്രയും പേരുടെ അവയവങ്ങളെല്ലാം ചേര്‍ത്തുവെച്ചാല്‍ ഒരു 'പെര്‍ഫെക്ട് സ്‌ത്രീ'രൂപം കിട്ടുമെന്നാണത്രേ മിക്കവരും അഭിപ്രായപ്പെടുന്നത്. ആണുങ്ങള്‍ക്കിടയിലാണെങ്കില്‍ ഡേവിഡ് ബക്കാമിന്റെ കാലിനാണ് ആവശ്യം കൂടുതല്‍. കണ്ണും മൂക്കും ചുണ്ടുമൊക്കെ ബ്രാഡ് പിറ്റിന്റെതും.


Click it and Unblock the Notifications