ബുദ്ധിയുണ്ടോ, കേറ്റ് അന്വേഷിക്കുന്നു!
ബുദ്ധിയുളള പുരുഷന്മാരോട് തനിക്ക് അസ്വാഭാവികമായ അഭിനിവേശമുണ്ടെന്ന് കേറ്റ് ഹഡ്‍സണ്‍. ചോക്ലേറ്റ് കുട്ടപ്പന്മാരോട് തനിക്കൊട്ടും താല്‍പര്യമില്ലെന്നും സുന്ദരി തുറന്നു പറയുന്നു.
ബുദ്ധിപരമായ തമാശകള്‍ പറയുന്ന രസികന്മാരെ താന്‍ വല്ലാതെ ഇഷ്ടപ്പെടുന്നു. തൊലി വെളുപ്പിലും സൗന്ദര്യത്തിലും മയങ്ങുന്നവളല്ല താന്‍ എന്നൊയാണ് ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ കേറ്റ് വെച്ചു കാച്ചിയത്.
ബുദ്ധിജീവികളില്‍ എഴുത്തുകാരോടാണ് കൂടുതല്‍ മമതയെന്നും കേറ്റ് വെളിപ്പെടുത്തുന്നു.
ഏതായാലും കേറ്റിന്റെ ജീവിതത്തില്‍ ഇപ്പോഴൊരു ആണ്‍തുണയേ ഉളളൂ. മുന്‍ ഭര്‍ത്താവ് ക്രിസ് റോബിന്‍സണില്‍ പിറന്ന പുത്രന്‍ റൈഡറാണത്.
മകനെയും മുന്‍ ഭര്‍ത്താവിനെയും കുറിച്ച് നല്ലതേ പറയാനുളളൂ, കേറ്റിന്. "കൊച്ചു റൈഡറാണ് എന്റെ ജീവിതത്തിന്റെ വെളിച്ചം. റിസിനോടും എനിക്ക് നിറഞ്ഞ സ്നേഹമാണ്".
വിവാഹം തങ്ങള്‍ക്കൊരു ആചാരമായിരുന്നില്ലെന്നും അതുകൊണ്ടു തന്നെ ക്രിസ് റോബിന്‍സണുമായി അകന്നു കഴിയുന്നതില്‍ അസ്വാഭാവികതയില്ലെന്നുമാണ് കേറ്റ് പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()


Click it and Unblock the Notifications