എനിക്കിഷ്ടം ജെന്നിയുടെ പിന്നഴക്
സ്വന്തം നിതംബ ചലനങ്ങള്‍ കൊണ്ട് ഭൂഗോളത്തിന്റെ സ്പന്ദനം പോലും നിയന്ത്രിക്കാന്‍ ത്രാണിയുളള താരമാണ് സാക്ഷാല്‍ കിം കാര്‍ദാഷിയാന്‍. പരുത്തിത്തുണിയില്‍ പൊതിഞ്ഞ ചീഞ്ഞ വെണ്ണയെന്നൊക്കെ പാരിസ് ഹില്‍ട്ടണെപ്പോലുളളവര്‍ പരിഹസിച്ചാലും, സ്വന്തം നിതംബത്തെക്കുറിച്ച് കാര്‍ദാഷിയാന് വല്ലാത്ത മതിപ്പാണ്. ലോകത്തിന്റെ കണ്ണുകളെ സ്വന്തം നിതംബത്തില്‍ കൊരുത്തു തൂക്കിയതിന്റെ ആത്മവിശ്വാസം. ആ കാര്‍ദാഷിയാന്‍ ആരാധിക്കുന്ന നിതംബ ഭംഗി ആരുടേതായിരിക്കും. അതറിയാന്‍ കിമ്മിന്റെ ആരാധകര്‍ക്കും പെരുത്ത ആശയുണ്ടാകും. ഏതായാലും അവരോട് നേരിട്ടു തന്നെ ചോദിക്കാന്‍ ധൈര്യം കാണിച്ചു, ടിവി ഗൈഡ് മാസികയുടെ ലേഖകന്‍. ഒട്ടും സങ്കോചം കൂടാതെ കാര്‍ദാഷിയാന്‍ ചോദ്യത്തിന് ഉത്തരവും നല്‍കി. താന്‍ ആരാധിക്കുന്ന നിതംബ ഭംഗിയുടെ ഉടമ ജെന്നിഫര്‍ ലോപ്പസാണ്. 38കാരിയായ ജെന്നിയുടെ നിതംബഭംഗി ഉജ്വലമാണെന്നാണ് കിം കാര്‍ദാഷിയാന്‍ പറയുന്നത്. ജെസ്സീക്ക ആല്‍ബയുടേത് ചെറുതും സുന്ദരവുമായ നിതംബങ്ങളാണെന്നും നിരീക്ഷിക്കുന്നുണ്ട്. എങ്കിലും ആരാധന ജെന്നിഫര്‍ ലോപ്പസിനോടാണത്രേ... രണ്ടും കണ്ടു നോക്കി നിങ്ങള്‍ തീരുമാനിക്കൂ.. ഏതാണ് സുന്ദരമെന്ന്..


Click it and Unblock the Notifications