തിരകള്‍ക്കും പുളകം, മെക്കായുടെ കാമുകഭാവം
വയസ് അറുപത്തി അഞ്ചായിട്ടും മക്കാര്‍ട്ടിനിയുടെ മനസിലെ കാമുക ഭാവത്തിന് ജരയോ നരയോ ബാധിച്ചിട്ടില്ല.
നാന്‍സി ഷെവെല്‍ എന്ന സുന്ദരിയുടെ മുക്കാലും നഗ്നമായ നനുത്ത മേനി മെല്ലെ തഴുകിയും ഇടയ്ക്ക് തുടുത്ത ചുംബനങ്ങളര്‍പ്പിച്ചും ആന്റിഗ്വയിലെ കടല്‍ത്തീരത്തെ മെക്കാ അക്ഷരാര്‍ത്ഥത്തില്‍ തരളിതമാക്കി. ഹീതര്‍മീല്‍സിനെക്കുറിച്ചുളള ഓര്‍മ്മകളോ വിവാഹമോചനം സംബന്ധിച്ച കോടതി നടപടിക്രമങ്ങളോ തന്നെ തെല്ലും അലട്ടുന്നില്ലെന്ന് വിളിച്ചു പറയുന്നതായിരുന്നു, മെക്കായുടെ ശരീരഭാഷ.
ഒരു രാത്രിയ്ക്ക് ആറായിരം പൗണ്ട് വില വരുന്ന സ്വകാര്യ റിസോര്‍ട്ടിലായിരുന്നു കമിതാക്കള്‍ തങ്ങിയത്. സ്വകാര്യത ഉപേക്ഷിച്ച് ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞ കടല്‍ത്തീരത്തേയ്ക്ക് പോയി ജനത്തെ അമ്പരപ്പിക്കാനും മെക്കായും നാന്‍സിയും മറന്നില്ല. ഏറെ ജന്മങ്ങള്‍ ഒരുമിച്ച് കഴിഞ്ഞ മാതൃകാ കമിതാക്കളെപ്പോലെയായിരുന്നു ഇരുവരുമെന്ന് ദൃക്‍സാക്ഷികള്‍ പറയുന്നു.
ഓരോ ദിവസം കഴിയുന്തോറും മക്കാര്‍ട്ടിനി കൂടുതല്‍ ചെറുപ്പമായി വരികയാണത്രേ! അളവില്ലാത്ത സമ്പത്തും ആസ്വദിക്കാനും പരിലാളിക്കാനും പരിചരിക്കാനും വിളിപ്പുറത്ത് അതിസുന്ദരികളും ഉണ്ടെങ്കില്‍ ആര്‍ക്കും ചെറുപ്പമാകാമെന്ന് വേണമെങ്കില്‍ അസൂയക്കാര്‍ക്ക് പറയാം.
മെക്കായുടെ സമ്പാദ്യത്തിലൊരു ഭാഗം കണക്കു പറഞ്ഞ് വാങ്ങാന്‍ നടക്കുകയാണ് മുന്‍ ഭാര്യ ഹീതര്‍മീല്‍സ്. അതില്‍ നിന്നും പാഠം പഠിച്ചിട്ടാകണം, ന്യൂയോര്‍ക്കിലെ ശതകോടീശ്വരിയായ നാന്‍സി ഷാവെലുമായി മെക്കാ പ്രണയം പങ്കുവെയ്ക്കുന്നത്. അതിസമ്പന്നതയുടെ മടിത്തട്ടില്‍ മദിച്ചു നടക്കുന്ന നാന്‍സി, നാളെ മെക്കായെ സമ്പത്തിനു വേണ്ടി കോടതി കയറ്റില്ലെന്ന് കരുതാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications