»   » ഗര്‍ഭിണിയായ അനൗഷ്‌ക വിവാഹിതയായി

ഗര്‍ഭിണിയായ അനൗഷ്‌ക വിവാഹിതയായി

Posted By:
Subscribe to Filmibeat Malayalam
Anoushka
സിത്താന്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ മകള്‍ അനൗഷ്‌ക ശങ്കര്‍ വിവാഹിതയായി. പ്രമുഖ ചലച്ചിത്ര സംവിധായകനായ ജോ റൈട്ട് ആണ് വരന്‍. പ്രൈഡ് ആന്റ് പ്രുജുഡിസ്, അറ്റോണ്‍മെന്റ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജോ.

ഗര്‍ഭിണിയായശേഷമാണ് അനൗഷ്‌ക വിവാഹിതയായത്. ഏതാനും നാളുകള്‍ മുമ്പാണ് അവിവാഹിതയായ അനൗഷ്‌ക ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് കാമുകനായ ജോയെ വിവാഹം ചെയ്യാന്‍ അനൗഷ്‌ക തീരുമാനിച്ചത്.

സെപ്റ്റംബര്‍ 26ന് ലണ്ടനില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിരുന്നുവത്രേ വിവാഹം, അടുത്ത ചില സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു.

ജോയുമായി പരിചയപ്പെടുന്നതിന് മുമ്പ് ദില്ലിക്കാരനായ നിശാന്ത് പെരല്‍റ്റയുമായി അനൗഷ്‌ക പ്രണയത്തിലായിരുന്നു. പിന്നീട് 2009 മാര്‍ച്ചില്‍ ദില്ലിയില്‍ വച്ചാണ് അനൗഷ്‌ക ജോയെ പരിചയപ്പെട്ടത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam