»   » അറിയില്ലെങ്കിലും അഭിനയിയ്ക്കാന്‍ മിലെ സൈറസ്

അറിയില്ലെങ്കിലും അഭിനയിയ്ക്കാന്‍ മിലെ സൈറസ്

Posted By:
Subscribe to Filmibeat Malayalam
Miley Cyrus
പാട്ട് നിറുത്തി ഇനി അഭിനയിയ്ക്കാനാണ് മിലെ സൈറസിന്റെ പദ്ധതി. മിലേയ്ക്ക് അഭിനയിയ്ക്കാന്‍ അറിയാമോ എന്ന് ചോദിയ്ക്കരുത്. ഇനി അഭിനയം വേണ്ടാത്ത അഭിനയമാണെങ്കില്‍ ഒരുപക്ഷേ മിലേയ്ക്ക് വഴങ്ങുമത്രെ.

അല്പവസ്ത്രത്തില്‍ ഇനി മിലെയെ വെള്ളിത്തിരയിലും കാണാനാവുമെന്ന് ചുരുക്കം. ഇതുവരെ നേരിട്ട് സ്റ്റേജിലായിരുന്നു മിലെ അല്പവസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്തായാലും ഈ ചുവടുമാറ്റം മിലെയെ കാണാനായി മാത്രം സംഗീത പരിപാടികള്‍ക്ക് പോയിരുന്നവര്‍ക്ക് ഒരു നഷ്ടം തന്നെ.

മുഖത്ത് ഒരു ഭാവവും വരാത്ത മിലെയുടെ അഭിനയം നമ്മെ ബോറടിപ്പിയ്ക്കുമെന്ന് ഇതിനകം തന്നെ നിരൂപകര്‍ പറ‍ഞ്ഞ് തുടങ്ങിയിട്ടുണ്ട്. കാത്തിരുന്ന് കാണാം. മിലെ നമ്മെ ബോറടിപ്പിയ്ക്കുമോ അതോ അല്പ വസ്ത്രം ധരിച്ച് രസിപ്പിയ്ക്കുമോ എന്ന്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam