ബോണ്ട് ജെമ്മയെ കെട്ടുന്നു..
ജെയിംസ് ബോണ്ടിന് സ്ത്രീകള്‍ ഒരു ദൗര്‍ബല്യമാണെങ്കിലും ടിയാന്‍ വിവാഹിതനാകുന്ന രംഗം ഏതെങ്കിലും സിനിമയിലുണ്ടോ എന്നറിയില്ല.
എന്നാല്‍ പുതിയ ചിത്രത്തില്‍ കാമിനികളുടെ കിടപ്പറകളില്‍ യാഗാശ്വമായി മേഞ്ഞു നടക്കുന്ന സൂപ്പര്‍ചാരനെ മിന്നുകെട്ടിക്കാന്‍ ശ്രമമുണ്ടെന്നാണ് കേള്‍ക്കുന്നത്.
വാര്‍ത്ത വെളിപ്പെടുത്തുന്നത് വേറെയാരുമല്ല. ചിത്രത്തിലെ നായിക ജെമ്മ ആര്‍തെര്‍ടോണാണ്. പുതിയ ജെയിംസ് ബോണ്ട് ചിത്രം ക്വാണ്ടം ഓഫ് സോളസില്‍ ബോണ്ട് നായികയാണ് ജെമ്മ.
തന്നെ വിവാഹം കഴിക്കുന്ന രംഗം ഈ ചിത്രത്തിലുണ്ടെന്നാണ് ജെമ്മ അവകാശപ്പെടുന്നത്. ജെയിംസ് ബോണ്ടിന്റെ നായികയാവുമെന്ന് ഒരിക്കലും താന്‍ കരുതിയിരുന്നില്ലെന്നും ഈ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും കൂടി ജെമ്മ പറയുന്നുണ്ട്.
വിവാഹം കഴിക്കുന്ന ജെയിംസ് ബോണ്ട് എന്തായാലും ഹണിമൂണ്‍ ആഘോഷിക്കും എന്നാണ് ഈ വെളിപ്പെടുത്തലില്‍ നിന്ന് പ്രേക്ഷകര്‍ കാണുന്ന സ്വപ്നം. ചൂടന്‍ രംഗങ്ങളില്ലെങ്കില്‍ പിന്നെന്ത് ജെയിംസ് ബോണ്ട്....
സെക്സ് ബോംബ് ഓള്‍ഗാ ക്യൂറിലെങ്കോയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഓള്‍ഗയെ അഭിനയിപ്പിക്കുന്നത് വെറുതെയായിരിക്കില്ലെന്നും ബോണ്ടിന്റെ ആരാധകര്‍ക്കറിയാം.
ഒക്ടോബര്‍ 31നാണ് ക്വാണ്ടം ഓഫ് സോളസ് റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications