ജെസീക്കയ്ക്ക് പാമിയുടെ തെറി
മാംസഭക്ഷണം പ്രചരിപ്പിക്കുന്ന ടീഷര്‍ട്ടുമണിഞ്ഞ് നടക്കുന്നതിന് ഗായിക ജെസീക്കാ സിംപ്സണെ പമേല പച്ചത്തെറിയില്‍ കുളിപ്പിച്ചു.
സസ്യാഹാരത്തിന്റെ ആരാധികയും പ്രചാരകയുമായ പമേല, റേഡിയോ ആസ്ട്രേലിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തെറി വിളിച്ചത്. അച്ചടിക്കാന്‍ കൊളളാത്ത വാക്കുകളായിരുന്നത്രേ മിക്കതും.
റിയല്‍ ഗേള്‍സ് ഈറ്റ് മീറ്റ് എന്ന പരസ്യമെഴുതിയ ടീഷര്‍ട്ട് ജെസീക്ക ധരിച്ചിരിക്കുന്നതാണ് പാമിയെ ചൊടിപ്പിച്ചത്.
പുരുഷന്മാരുടെ ഇറച്ചിയുടെ കാര്യമാണ് ജെസീക്ക പറയുന്നതെങ്കില്‍ കാര്യം ശരിയായിരിക്കുമെന്നും പമേല പരിഹസിക്കുന്നു.
പമേല തമാശ പറഞ്ഞതാണെന്നാണ് ജെസീക്കയുടെ വക്താവ് പ്രതികരിച്ചത്.


Click it and Unblock the Notifications











