വരവിലും ചെലവില്‍ ബ്രിട്ട്നി കേമി
വരവിലും ചെലവിലും ബ്രിട്ട്നി സ്പിയേഴ്സിനു മുന്നില്‍ മുന്‍ ഭര്‍ത്താവ് കെവിന്‍ ഫെഡര്‍ലൈന്‍ വെറും വട്ടപ്പൂജ്യമാണ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ദശലക്ഷങ്ങള്‍ ചെലവിടാന്‍ യാതൊരു മടിയുമില്ലാത്ത ബ്രിട്ട്നിയുടെ വരവും അതിനനുസരിച്ചാണ്.
ഏതാണ്ട് അഞ്ചുലക്ഷത്തോളം ഡോളറാണ് 2006ല്‍ വിനോദവ്യവസായത്തില്‍ നിന്നും കരാറുകളില്‍ നിന്നും ഫെഡര്‍ലൈന്റെ വരുമാനം. എന്നാല്‍ ചെലവ് തട്ടിക്കിഴിച്ച് നോക്കുമ്പോള്‍ ആകെ വരവ് വെറും 7436 ഡോളര്‍ മാത്രം.
ബ്രിട്ട്നി സ്പിയേഴ്സിന്റെ മാസവരുമാനം 7,37,000 ഡോളറാണ്. വിനോദത്തിനും സമ്മാനങ്ങള്‍ക്കും ഒഴിവുല്‍സവങ്ങള്‍ക്കുമായി 1,02,000 ഡോളര്‍ ബ്രിട്ട്നി ചെലവിടുന്നുണ്ട്. ഫോണ്‍ ബില്ലടയ്ക്കാന്‍ ബ്രിട്ട്നി മാസം 2500 ഡോളര്‍ ചെലവിടുമ്പോള്‍ ആയിനത്തില്‍ ഫെഡര്‍ലൈന്‍ ചെലവിടുന്നത് വെറും 750 ഡോളര്‍ മാത്രം.
പുറംഭക്ഷണത്തിന് ബ്രിട്ട്നി ചെലവിടുന്നത് 4,758 ഡോളറാണ്. ഫെഡര്‍ലൈന്റേതാകട്ടെ 1500 ഡോളറും.
മാതാപിതാക്കളില്‍ വരുമാനം കൂടിയത് ബ്രിട്ട്നിയ്ക്കായതിനാല്‍ കുട്ടികള്‍ പ്രായപൂര്‍ത്തിയാകും വരെ 15,000 ഡോളര്‍ നല്‍കാന്‍ കോടതി വിധിച്ചിട്ടുണ്ട്.
ഇരുവരുടെയും ചെലവിന്റെ താരതമ്യം താഴെ പറയും പ്രകാരമാണ്.
ബ്രിട്ട്നിയുടെ ചെലവ്
• വിനോദം, സമ്മാനങ്ങള്‍, ഒഴിവുകാലം - 102,000 ഡോളര്‍
• വായ്പ തിരിച്ചടവ് - 49,267 ഡോളര്‍
• വസ്ത്രങ്ങള്‍ - 16,000 ഡോളര്‍
•പുറം ഭക്ഷണം - 4,758 ഡോളര്‍
•ഫോണ്‍ ബില്ല് - 2,500 ഡോളര്‍
കെവിന്റെ ചെലവ്
• വിനോദം, സമ്മാനങ്ങള്‍, ഒഴിവുകാലം - 5,000 ഡോളര്‍
• വാടക - 7,500 ഡോളര്‍
• വസ്ത്രങ്ങള്‍ - 2,000 ഡോളര്‍
• പുറം ഭക്ഷണം - 1,500 ഡോളര്‍
• ഫോണ്‍ ബില്ല് - 750 ഡോളര്‍
പ്രതിമാസം ഏതാണ്ട് ആറേകാല്‍ ലക്ഷത്തോളം രൂപ വസ്ത്രങ്ങള്‍ക്കായി ചെലവിടുന്ന ബ്രിട്ട്നിയുടെ ദേഹത്ത് പലപ്പോഴും വസ്ത്രങ്ങളുണ്ടാകാറില്ലെന്നത് വിരോധാഭാസം.


Click it and Unblock the Notifications