വീണ്ടും ബ്രിട്നി സ്പിയേഴ്സ്
ബിക്കിനിയണിയാത്ത ബ്രിട്നി സ്പിയേഴ്സിനെ സങ്കല്‍പിക്കാന്‍ പോലും വിഷമം. വാര്‍ത്തകളിലും വിവാദങ്ങളിലും പെടാതെ വരണ്ടുപോയ ദിനങ്ങള്‍ക്ക് വിട പറഞ്ഞ് ബ്രിട്നി ബിക്കിനിയണിഞ്ഞ് കടല്‍ത്തീരത്തെത്തി.
ലാസ് വേഗാസിലാണ് ബ്രിട്നി കടല്‍സ്നാനത്തിന് എത്തിയത്. ഒരു പുതിയ പയ്യന്‍സും സുന്ദരിക്കൊപ്പമുണ്ടായിരുന്നു. മനോഹരമായ വെളള ബിക്കിനിയ്ക്കുളളില്‍ ബ്രിട്നിയുടെ യൗവനം ആളിക്കത്തി. കഠിനമായ വ്യായാമ മുറകള്‍ പരിശീലിച്ച് നന്നായി പരിപാലിച്ച ശരീരത്തില്‍ പോക്കുവെയില്‍ പതിച്ചപ്പോള്‍ സുവര്‍ണപ്രഭ പ്രസരിച്ചെന്നാണ് കാഴ്ചയുടെ ഹരം കയറിയവര്‍ ഏകസ്വരത്തില്‍ പറയുന്നത്.
ഒരു സംഘം സുന്ദരിമാരും ബ്രിട്നിയ്ക്കൊപ്പമുണ്ടായിരുന്നു. കടല്‍ത്തീര വിഹാരത്തിനു ശേഷം ഒരുമിച്ച് ഷോപ്പിംഗും ഉണ്ടായിരുന്നു.
ബ്രിട്നിയുടെ പഴയൊരു കാമുകന്‍ അഡ്നാന്‍ ഖലീബും ഈ സമയം ലാസ് വേഗസ് ബീച്ചിലുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തില്ലത്രേ
!


Click it and Unblock the Notifications