»   » ജെയിംസ് ബോണ്ട് മുംബൈയിലേക്ക്

ജെയിംസ് ബോണ്ട് മുംബൈയിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Daniel Craig
ലോകപ്രശസ്ത ബ്രിട്ടീഷ് ചാരന്‍ ജെയിംസ് ബോണ്ട് മുംബൈയിലേക്ക്. അതേ ജെയിംസ് ബോണ്ടിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകളിലൊന്ന് മുംബൈ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരമ്പരയിലെ 23ാമത്തെ ചിത്രത്തിന്റെ സംവിധായകനായ സാം മെന്‍ഡസും ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ടെറി ബാംബറും കഴിഞ്ഞ മാസം മുംബൈയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മുംബൈയിലെ ലൊക്കേഷന്‍ സ്‌പോട്ടുകള്‍ കണ്ടെത്തുകയായിരുന്നു ആഗമനനോദ്ദേശം.

മുംബൈ, ഗോവ എന്നിവിടങ്ങളിലായി ഈ മണ്‍സൂണ്‍ സീസണില്‍ ഒരു മാസത്തെ ഷൂട്ടിങ് തീരുമാനിച്ചാണ് ഇവര്‍ മടങ്ങിയെന്നും സൂചനകളുണ്ട്. അതേസമയം ഇന്ത്യയിലെ ഷൂട്ടിങ് തലവേദനയാവുമെന്നും അവര്‍ സംശയിക്കുന്നുണ്ട്. ബോണ്ട് ആരാധകര്‍ ഷൂട്ടിങ് ലൊക്കേഷനില്‍ ഇടിച്ചുകയറുമോയെന്നാണ് സംവിധായകന്റെ ഭയം. ്ഡാനിയല്‍ ക്രെയ്ഗ് ആണ് ഇപ്പോള്‍ ബോണ്ടായി വേഷമിടുന്നത്.

ഇതാദ്യമായല്ല 007 ഇന്ത്യയില്‍ എത്തുന്നത്. സീരിസിലെ പതിമൂന്നാം ചിത്രമായ ഒക്ടോപസില്‍ നായകനായ റോജര്‍ മൂറിന്റെ കുറെ ആക്ഷന്‍രംഗങ്ങള്‍ ആഗ്രയിലും ഉദയ്പൂരിലുമാണ് ഷൂട്ട് ചെയ്തത്. കബീര്‍ ബേദി, വിജയ് അമൃതരാജ് എന്നിവരും സിനിമയില്‍ മുഖംകാണിച്ചിരുന്നു. ഓട്ടോറിക്ഷയിലുള്ള ചേസിങ് രംഗങ്ങള്‍ ഈ സിനിമയുടെ ഹൈലൈറ്റുകളിലൊന്നായിരുന്നു.

സ്ലംഡോഗ് മില്യനെയര്‍, ദ ഡാര്‍ക്ക് നൈറ്റ്, ലൈഫ് ഓഫ് പി, ടോംക്രൂസ്-അനില്‍ കപൂര്‍ ടീമിന്റെ മിഷന്‍ ഇംപോസിബിള്‍-ഗോസ്റ്റ് പ്രോട്ടോക്കോള്‍ തുടങ്ങിയവയാണ് സമീപകാലത്ത്് ഇന്ത്യയില്‍ ഷൂട്ട് ചെയ്ത ഹോളിവുഡ് ചിത്രങ്ങള്‍.

English summary
James Bond might well be coming to town sometime soon. A highly-placed source informs that Bond 23, the newest film in the hugely successful franchise will be shot in and around Mumbai

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X