ഉണ്ട്, ബോണ്ട് ചിത്രത്തില്‍ സീനുണ്ട്....
ജെയിംസ് ബോണ്ട് ചിത്രത്തില്‍ കിടപ്പറ രംഗങ്ങളുണ്ടോ എന്ന് സംശയിച്ചിരുന്ന ബോണ്ട് ആരാധകര്‍ക്ക് ആശ്വാസമായി.
കഴിഞ്ഞ ദിവസം പുറത്തു വന്ന ക്വാണ്ടം ഓഫ് സോളസിന്റെ ട്രെയിലറില്‍ ജെമ്മ ആര്‍തെര്‍ടണും ഡാനിയേല്‍ ക്രെയിഗും ഇണ ചേരുന്ന ദൃശ്യങ്ങളുണ്ട്. സെക്സ് ബോംബ് വോള്‍ഗ ക്യൂറിലെങ്കോയുടെ രംഗങ്ങള്‍ ട്രെയിലറില്‍ ഉള്‍ക്കൊളളിച്ചിട്ടില്ല.
ബോണ്ട് സീരീസിലെ ഇരുപത്തി രണ്ടാം ചിത്രമായ ക്വാണ്ടം ഓഫ് സോളസ് ഒക്ടോബര്‍ 31നാണ് റിലീസ് ചെയ്യുന്നത്.
കാസിനോ റോയല്‍ എന്ന മുന്‍ചിത്രത്തിലെ കഥാപാത്രമായ വെസ്പറിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ ഹെയ്തിയിലേയ്ക്ക് പോകുന്ന ജെയിംസ് ബോണ്ട് അവിടെ വെച്ച് ജെമ്മയുടെയും വോള്‍ഗയുടെയും കഥാപാത്രങ്ങളെ പരിചയപ്പെടുന്നു. അവരെ മാത്രമല്ല, മോറിസ് ഗ്രീന്‍ എന്ന ക്രൂരനായ ബിസിനസുകാരനെയും.
തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് ക്വാണ്ടം ഓഫ് സോളസിന്റെ പ്രതിപാദ്യ വിഷയം.
അടുത്ത പേജില്‍


Click it and Unblock the Notifications