ലൈറ്റണച്ചാല്‍ കിടപ്പ് രണ്ടു കട്ടിലില്‍
'ലയണ്‍സ് ഫോര്‍ ലാംബ്സ് 'എന്ന പുതിയ ചിത്രത്തിന്റെ പ്രിമിയര്‍ ഷോയ്ക്ക് എല്ലാ ആശംസകളും കാത്തി ഹോംസ്ഭര്‍ത്താവും നടനുമായ ടോം ക്രൂയിസിന് നേര്‍ന്നിട്ടുണ്ട്.
എന്നാല്‍ വീട്ടിനുളളിലെ വിശേഷങ്ങള്‍ അറിയാവുന്നവര്‍ പറയുന്നത് ഇരുവരും തമ്മില്‍ ഇപ്പോള്‍ അത്ര സുഖത്തിലല്ലെന്നാണ്. ലൈറ്റ് കെട്ടു കഴിഞ്ഞാല്‍ ഇരുവരും രണ്ടു കട്ടിലിലാണത്രേ പലപ്പോഴും കിടക്കുന്നത്.
പ്രണയ സുരഭിലമായ വൈകുന്നേരങ്ങള്‍ക്കു ശേഷം ഇരുവരും രണ്ടു കട്ടിലില്‍ കിടന്നാണ് ഉറങ്ങുന്നതെന്ന കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത് ലൈഫ് ആന്റ് സ്റ്റൈല്‍ മാസികയാണ്. ടോം കാറ്റ് ദമ്പതികളുടെ അടുത്ത ബന്ധുവിനെ ഉദ്ധരിച്ചാണ് മാസിക ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടോം കാറ്റ് ദമ്പതികളുടെ ആദ്യവിവാഹ വാര്‍ഷികത്തിന് ഇനി ഏതാനും നാളുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. തങ്ങളുടെ വൈവാഹിക ജീവിതം സന്തോഷപ്രദമാണെന്നാണ് ടോം ക്രൂയിസ് പുറത്തു പറയുന്നത്.
കാത്തിയെക്കാളും നല്ലൊരു ഭാര്യയെ തനിക്ക് കിട്ടില്ലെന്നൊക്കെ ടോം പുകഴ്ത്തിപ്പറയുന്നുമുണ്ട്. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും രണ്ടു കട്ടിലിലെ കിടപ്പിന്റെ രഹസ്യം മാത്രം പിടികിട്ടുന്നില്ലല്ലോ ടോം ക്രൂയിസേ.


Click it and Unblock the Notifications