»   » നഗ്നത കണ്ട് കര്‍ദാഷിയാന്‍ പൊട്ടിക്കരഞ്ഞു!!

നഗ്നത കണ്ട് കര്‍ദാഷിയാന്‍ പൊട്ടിക്കരഞ്ഞു!!

Posted By:
Subscribe to Filmibeat Malayalam
Kim Kardashian
അമേരിക്കയിലെ റിയാലിറ്റി ടിവി താരം കിം കാര്‍ദാഷിയാന്‍ ആരാധകരെ വിഷമത്തിലാക്കുന്ന ഒരു തീരുമാനമെടുത്തുകളഞ്ഞു.

ഇന് എന്തൊക്കെ വാഗ്ദാനങ്ങളുണ്ടായാലും നഗ്നതാ പ്രദര്‍ശനത്തിനില്ലെന്നാണ് കര്‍ദാഷിയാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ ആരാധകര്‍ ശപിക്കുന്നത് ഡബ്ല്യൂ മാഗസിനെയായിരിക്കും.

ആ മാഗസിനാണല്ലോ കര്‍ദാഷിയാന്‍ ഇത്തരത്തിലൊരു കടുത്ത തീരുമാനമെടുത്തതിന് പിന്നില്‍. ഡബ്ല്യൂവില്‍ വന്ന കവര്‍ ചിത്രമാണ് താരത്തിന്റെ ദൃഢനിശ്ചയത്തിന് പിന്നില്‍.

മാഗസിനായി പൂര്‍ണനഗ്നയായി പോസ് ചെയ്യുമ്പോള്‍ മാഗസിന്‍ അധികൃതരുമായി കിം ഒരു കരാറിലെത്തിയിരുന്നു. മുഖചിത്രത്തിലെത്തുമ്പോള്‍ അക്ഷരങ്ങള്‍കൊണ്ടോ മറ്റെന്തെങ്കിലും രീതിയിലോ നഗ്നത മറച്ചിരിക്കും.

അതായത് കാണിക്കാന്‍ പാടില്ലാത്തതൊന്നും കവര്‍ ചിത്രത്തില്‍ ആവരണമില്ലാതെ വരില്ല എന്നതുതന്നെ. ഫോട്ടോ എടുക്കുന്പോള്‍ കിം ശരീരത്തില്‍ വെള്ളിനിറത്തിലുള്ള ചായം പൂശിയിരുന്നു.

എന്നാല്‍ ഡബ്ല്യൂ പുറത്തുവന്നപ്പോള്‍ കിം ശരിയ്ക്കും ഞെട്ടി, കരാര്‍ ലംഘിച്ചിരിക്കുന്നു! എന്നാല്‍ കവറില്‍ വന്നപ്പോള്‍ തേച്ച ചായം പോലും കാണാനില്ലാതായത്രേ. മാത്രമല്ല തന്റെ ഫോട്ടോയില്‍ ചില ഫോട്ടോഷോപ്പ് വേലകള്‍ ചെയ്തിട്ടുണ്ടെന്നും കിം പറയുന്നു.

ചിത്രങ്ങള്‍ കണ്ട് താരം പൊട്ടിക്കരഞ്ഞുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. പ്ലേബോയ് മാസികയിലേതിനേക്കാള്‍ ഡബ്ല്യൂ തന്നെ ചൂഷണം ചെയ്തുകളഞ്ഞുവെന്നാണ് കര്‍ദാഷിയാന്‍ ആരോപിക്കുന്നത്.

എന്നാല്‍ മാഗസിന്‍ അധികൃതര്‍ പറയുന്നത് മറ്റൊന്നാണ് ചിത്രങ്ങള്‍ അശ്ലീലമല്ല കലയാണ്. കര്‍ദാഷിയാന്‍ ഇതുകണ്ട് ശരിയ്ക്കും അഭിമാനിക്കണം എന്നൊക്കെയാണ് അവര്‍ പറയുന്നത്.

പക്ഷേ ഇതൊക്കെ ആരു കേള്‍ക്കാന്‍ എന്തായാലും ഇനി ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്ന് നാണക്കേട് വരുത്തിവെയ്ക്കില്ലെന്ന് കിം അമ്മ ക്രിസ് ജെന്നിഫറിന് ഉറപ്പ് നല്‍കിയിരിക്കുകയാണ്.

English summary
Reality TV star Kim Kardashian get more than a little upset over Kim's cover of W Magazine, one that featured the reality star literally naked.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam