കൂടെക്കിടക്കാന്‍ മഡോണയ്ക്ക് പുതിയ കൂട്ട്
തെറ്റിദ്ധരിക്കേണ്ട. പുതിയ ബ്ലാക് ബെറി മൊബൈല്‍ ഫോണാണ് പോപ് സുന്ദരി മഡോണയ്ക്ക് കിടക്കയില്‍ ഒഴിവാക്കാന്‍ കഴിയാത്ത കൂട്ട്.
തലയിണയ്ക്കടയില്‍ ബ്ലാക് ബെറിയില്ലെങ്കില്‍ തനിക്കും ഭര്‍ത്താവ് ഗൈ റിച്ചിയ്ക്കും ഉറക്കം വരില്ലെന്നാണ് മഡോണ പറയുന്നത്.
തലയിണയ്ക്കടിയില്‍ ഫോണ്‍ വെച്ചുറങ്ങുന്നത് ഒട്ടും 'അണ്‍റൊമാന്റിക്ക'ല്ലെന്നും മഡോണ വെളിപ്പെടുത്തുന്നു.
ദി സണ്ണിലാണ് മഡോണയും മൊബൈലും തമ്മിലുളള ബന്ധം വ്യക്തമാക്കുന്ന 'നിര്‍ണായക' വെളിപ്പെടുത്തലുകളുളളത്.
ഭര്‍ത്താവ് ഗൈ റിച്ചിയുമായി താന്‍ വേര്‍പിരിയാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും മഡോണ പറയുന്നു.
തന്നെപ്പോലെ മനക്കട്ടിയുളള ഒരാളെയാണ് ഭര്‍ത്താവായി വേണ്ടതെന്ന് ആദ്യമേ ആഗ്രഹിച്ചിരുന്നു. റിച്ചി അപാരമായ മനക്കട്ടിയുളളയാളാണ്. ഏറ്റവും പ്രധാനം റിച്ചിയെ തനിക്കിതുവരെ ബോറടിച്ചിട്ടില്ലെന്നതാണെന്നും പോപ് സുന്ദരി പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications