ഇങ്ങനെയുമൊരു മോഷണമോ?
പാരിസ് ഹില്‍ട്ടണ് കേസുകള്‍ പുത്തരിയല്ല. കാലിഫോര്‍ണിയക്കാരിയായ നിക്കോള്‍ ഓ നെയില്‍ പാരിസിനെതിരെ നല്‍കിയിരിക്കുന്ന കേസില്‍ പക്ഷേ പുതുമയുണ്ട്.
തന്റെ സ്റ്റൈല്‍ പാരിസ് ഹില്‍ട്ടണ്‍ മോഷ്ടിച്ചുവെന്നാണ് നിക്കോളിന്റെ ആരോപണം. ആരോപിക്കുക മാത്രമല്ല കോടതിയില്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട് നിക്കോള്‍ ഓ നെയില്‍.
രാപ്പാര്‍ട്ടികളില്‍ പാരിസ് ഹില്‍ട്ടണ്‍ അണിയുന്ന വേഷം മുഴുവന്‍ തന്റെ ആശയങ്ങള്‍ അടിച്ചുമാറ്റിയതാണെന്ന് നിക്കോള്‍ ആരോപിക്കുന്നു. തന്റെ ഫാഷന്‍ തന്ത്രങ്ങള്‍ അടിച്ചുമാറ്റി വിലസുകയാണ് പാരിസ് ഹില്‍ട്ടണെന്നാണ് കേസ്.
വസ്ത്രത്തിനിടയിലൂടെ അടിവസ്ത്രം പ്രദര്‍ശിപ്പിക്കുന്ന പാരിസ് സ്റ്റൈലും നിക്കോളില്‍ നിന്നും അടിച്ചു മാറ്റിയതാണത്രേ!
കേസിനെ സംബന്ധിച്ച് പാരിസ് ഹില്‍ട്ടണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications