കടല്‍ത്തീരത്ത് മെക്കായുടെ മധുവിധു
പുതിയ കാമുകി നാന്‍സി ഷെവെലിനെ കോരിത്തരിപ്പിക്കാന്‍ ഈ പ്രായത്തിലും തനിക്ക് കഴിവുണ്ടെന്ന് ബോധ്യപ്പെടുത്തി സര്‍ പോള്‍ മക്കാര്‍ട്ടിനി ആന്റിഗ്വയിലെ കടല്‍ത്തീരം അടക്കി വാണു.
കഴിഞ്ഞ ദിവസം ആന്റിഗ്വയിലെ ബീച്ചില്‍ ഒരുമിച്ചെത്തിയ ഇരുകൂട്ടരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തുന്ന പ്രവൃത്തികള്‍ മത്സരിച്ചാണ് ചെയ്തത്.
മെക്കായുടെ നെഞ്ചില്‍ സണ്‍ ക്രീം പുരട്ടിക്കൊടുത്തു നാന്‍സി. കുറെ കഴിഞ്ഞ് ഇരുവരും ഒരു ബോട്ടില്‍ കടലിലേയ്ക്ക് പോയി. ബോട്ട് യാത്രയ്ക്കിടയിലും മെക്കായുടെ മുന്നിലും പിന്നിലും നാന്‍സി ക്രീം പുരട്ടി സുഖിപ്പിച്ചു.
തിരിച്ചെത്തിയ മെക്കാ, തന്റെ ശരീരത്തിന്റെ കരുത്തു ചോര്‍ന്നില്ലെന്ന് ബോധ്യപ്പെടുത്താന്‍ വ്യായാമ മുറകളിലേര്‍പ്പെട്ടു. അല്‍പം കഴിഞ്ഞ് കടലിലേയ്ക്ക് ഡൈവ് ചെയ്താണ് നാന്‍സിയെ മെക്ക അമ്പരപ്പിച്ചത്. അറുപത്തി അഞ്ചാം വയസിലും കെട്ടുപോകാത്ത ഈ ചുറുചുറുക്ക് തേടിയാണ് കാമുകിമാര്‍ ഇപ്പോഴും മെക്കയെ വട്ടമിട്ട് പറക്കുന്നത്.
ഇരുവരുടെയും പ്രണയ ചാപല്യങ്ങള്‍ കണ്ട് അന്തം വിട്ടു നിന്ന ഒരു കാണിയെ ഉദ്ധരിച്ച് സണ്‍ പത്രം പറയുന്നു. " മെക്ക വെയിലില്‍ ഉരുകാതിരിക്കാന്‍ ആവോളം ക്രീം ഉപയോഗിച്ചു, നാന്‍സി. നവദമ്പതികളുടെ ഹണിമൂണ്‍ ആഘോഷം പോലെ തോന്നിച്ചു, ഇരുവരുടെയും പ്രണയ ചേഷ്ടകള്‍".
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications