»   » ആഞ്ചലീന ജോളിയുടെ 8നഗ്നചിത്രങ്ങള്‍ പുറത്ത്

ആഞ്ചലീന ജോളിയുടെ 8നഗ്നചിത്രങ്ങള്‍ പുറത്ത്

Posted By:
Subscribe to Filmibeat Malayalam
Racy pictures of Angelina Jolie surface on the web
പണ്ട് ചെയ്ത അതിക്രമങ്ങള്‍ ഓരോന്നോരോന്നായി പുറത്തുവരുന്നത് ഹോളിവുഡിന്റെ മാദകസുന്ദരി ആഞ്ചലീന ജോളിയെ വലയ്ക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂത്താടി നടന്നിരുന്ന കാലത്ത് നഗ്നയായി പോസ് ചെയ്ത ഒരു കൂട്ടം ചിത്രങ്ങളാണ് നടിയ്ക്ക് വിനയായി തീര്‍ന്നിരിയ്ക്കുന്നത്. നടിയുടെ പഴയൊരു സുഹൃത്തിന്റെ പക്കലുള്ള ചിത്രം വന്‍തുക കൊടുത്ത് വാങ്ങി സ്റ്റാര്‍ മാസികയാണ് പ്രസിദ്ധീകരിച്ചത്.

ആഞ്ചലീനയുടെ എട്ടോളം ചിത്രങ്ങള്‍ ഇയാള്‍ മാസികയ്ക്ക് വില്‍ക്കുകയായിരുന്നു. ഓണ്‍ലൈനായി ചിത്രം കാണാനും ഡൗണ്‍ലോഡ് ചെയ്യാനും വന്‍ തിരക്കാണ് ്അനുഭവപ്പെടുന്നതത്രേ.

മാറിടത്തില്‍ കറുത്ത ടേപ്പൊട്ടിച്ച ആഞ്ചലീനയെയാണ് ചില ചിത്രങ്ങളില്‍ കാണുന്നത്. അര്‍ദ്ധനഗ്നയായി കുതിരയെ കെട്ടിപ്പിടിച്ച നില്‍ക്കുന്ന ചിത്രം ആഞ്ചലീനയുടെ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. 1999ലാണ് ആഞ്ചലീന ഈ ചിത്രങ്ങള്‍ പോസ് ചെയ്തതെന്ന് സ്റ്റാര്‍ മാസിക പറയുന്നു.

ആഞ്ചലീന നായികയാകുന്ന ഹോളിവുഡ് ചിത്രമായ സാള്‍ട്ടിന്റെ റിലീസിന് തൊട്ട്മുമ്പാണ് ഈ ചിത്രങ്ങള്‍ മാസിക പ്രസിദ്ധീകരിച്ചത്. ആഞ്ചലീന മറക്കാന്‍ ്ആഗ്രഹിയ്ക്കുന്ന കാലത്തെ ചിത്രങ്ങളാണ് മാസിക പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് താരവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു.

നഗ്നചിത്രങ്ങള്‍ പുറത്തുവന്നത് ആഞ്ചലീന-ബ്രാഡ്പിറ്റ് ദമ്പതിമാരുടെ കുടുംബജീവിതം തകര്‍ക്കുമെന്നാണ് ഹോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അതേസമയം ചിത്രങ്ങളെക്കുറിച്ച് ബ്രാഡിന് നേരത്തെ അറിവുണ്ടായിരുന്നുവെന്നും അതിനാല്‍ ഇതുവലിയ പ്രശ്്‌നമാകില്ലെന്ന് വിശ്വസിയ്ക്കുന്നവരും കുറവല്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam