പാരിസിന്റെ ഒരു രാത്രിയ്ക്ക് വില നാലു കോടി
ലാസ് വേഗസിലെ ലക്സ് നൈറ്റ് ക്ലബില്‍ പുതു വര്‍ഷാഘോഷ പരിപാടികളുടെ അവതാരകയായി കരാര്‍ ചെയ്തിരുന്നത് ലിന്റ്സെ ലോഹനെയാണ്. എന്നാല്‍ ലഹരി മോചന കേന്ദ്രത്തില്‍ നിന്നിറങ്ങി പുതിയ ജീവിതം നയിക്കാന്‍ കൊതിക്കുന്ന ലിന്റ്സെ പരിപാടിയില്‍ നിന്നും പിന്മാറിയപ്പോള്‍ കോളടിച്ചത് കൂട്ടുകാരി പാരിസ് ഹില്‍ട്ടനാണ്.
ഒരു മില്യണ്‍ യുഎസ് ഡോളര്‍(ഏതാണ്ട് നാലു കോടിയോളം രൂപ) നല്‍കിയാണ് ലക്സ് നിശാക്ലബ് പാരിസ് ഹില്‍ട്ടണെ പുതുവര്‍ഷരാവിന് വിലയ്ക്കെടുത്തത്.
കുറെക്കാലം ജയിലില്‍ കിടന്ന പാരിസ് ഹില്‍ട്ടണ് ഇക്കൊല്ലം കിട്ടുന്ന ഏറ്റവും വലിയ കരാറുകളിലൊന്നാണ് ഇത്. ഭാഗ്യം വരുമ്പോള്‍ കൂട്ടത്തോടെ എന്നു പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ പാരിസിന്റെ കാര്യത്തില്‍ ശരിയുമായിരിക്കുന്നു.
റഷ്യയില്‍ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കിര പ്ലാസ്റ്റിനിയ സംഘടിപ്പിച്ച ഫാഷന്‍ ഷോയുടെ മുന്‍നിരയിലിരിക്കാന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച പാരിസ് ഹില്‍ട്ടണ് ലഭിച്ച പ്രതിഫലം ഊഹിച്ചു നോക്കാമോ? വെറുതെ ഫാഷന്‍ ഷോ കാണുന്നതിന് മുന്‍നിരയിലെ കസേരയില്‍ പാരിസ് എത്തിയത് രണ്ടു മില്യണ്‍ യുഎസ് ഡോളര്‍ പ്രതിഫലം പറ്റിയാണ്. ഏതാണ്ട് എട്ടു കോടിയോളം രൂപ.
പാരിസിന് ലാസ് വേഗാസ് നിശാ ക്ലബ് നല്‍കുന്നത് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലത്തുകയാണ്. ഇന്നേവരെ ഇത്രയും തുക ഒറ്റ രാത്രിയ്ക്ക് വേണ്ടി ആരും വാങ്ങിയിട്ടില്ലത്രേ!
വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് ലിന്റ്സെ ലോഹന്‍ കഴിഞ്ഞയാഴ്ച ഈ നിശാക്ലബിലെ പുതുവര്‍ഷപ്പാര്‍ട്ടിയില്‍ നിന്നും പിന്മാറിയിരുന്നു.
![]()
![]()


Click it and Unblock the Notifications











