സെക്സ് അടിമയുടെ വേഷത്തില്‍ ലിലോ
സ്വന്തം സ്വഭാവത്തിനൊപ്പിച്ച വേഷങ്ങള്‍ പല അഭിനേതാക്കള്‍ക്കും ലഭിക്കാറില്ല. എന്നാല്‍ ഇതാ ലിന്റ്സെ ലോഹന് അത്തരമൊരു വേഷം കിട്ടുന്നു. ഫ്ലോറെന്‍സെന്ന പുതിയ ചിത്രത്തില്‍ സ്വന്തം സ്വഭാവത്തിനിണങ്ങിയ കഥാപാത്രത്തെ ലിന്റ്സെ അവതരിപ്പിക്കും.
സെക്സിന് വല്ലാതെ അടിപ്പെട്ട ഹോട്ടല്‍ വെയ്റ്ററസിന്റെ വേഷമാണ് ഈ ചിത്രത്തില്‍ ലിന്റ്സെയ്ക്ക്. വെറും 75000 ഡോളര്‍മാത്രം പ്രതിഫലം വാങ്ങിയാണ് ലിന്റ്സെ ഈ വേഷം കെട്ടുന്നത്.
ഇത്രയും കുറഞ്ഞ പ്രതിഫലത്തില്‍ അഭിനയിക്കുന്നതിന് ഒരു കാരണമുണ്ട്. തനിക്ക് അഭിനയിക്കാനും അറിയാമെന്ന് ജനത്തെ ബോധ്യപ്പെടുത്താനാണത്രേ ഈ സാഹസം.
ചാള്‍സ് മാന്‍സണിന്റെ ജീവിതകഥയെ ആസ്പദമാക്കിയെടുക്കുന്ന ചിത്രത്തിലും ലിന്റ്സെയ്ക്ക് പ്രധാന വേഷമുണ്ട്. നിഗൂഢതകളുടെ ആവരണമുളള ചാള്‍സ് മാന്‍സണിന്റെ വ്യക്തിത്വത്തില്‍ ഭ്രമിച്ചു പോയ ആരാധികയുടെ വേഷമാണ് ലിന്റ്സെയ്ക്ക്. കിടപ്പറ രംഗങ്ങള്‍ക്ക് ആവോളം സാധ്യതകള്‍ ഉണ്ടെന്നതാണ് ഈ ചിത്രത്തിനു വേണ്ടി ആരാധകര്‍ കാത്തിരിക്കുന്നതിന് കാരണം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications