ഡേറ്റിംങോ..പാരീസിന് വയ്യേ വയ്യ

ഡേറ്റിംഗിനെക്കുറിച്ച് ചിന്തിയ്ക്കാന്‍ തന്നെ വയ്യെന്ന് പാരീസ് ഹില്‍ട്ടന്‍. എന്നാണ് ഈ അഭിപ്രായം മാറുന്നതെന്ന് നമുക്ക് പറയാനാവില്ല. എന്തായാലും കഴിഞ്ഞ രണ്ടാഴ്ചയായി പാരീസ് ആരുമായും ഡേറ്റ് ചെയ്തിട്ടില്ല.
രണ്ടാഴ്ചയ്ക്ക് മുമ്പാണ് അവസാനത്തെ കാമുകന്‍ ബെന്‍ജി മാഡനുമായി പാരീസ് പിരിഞ്ഞത്. ഇപ്പോള്‍ കാമുകസ്ഥാനത്തെത്താനുള്ള യുവാക്കളുടെ അപേക്ഷ കാരണം ഇരിയ്ക്കപ്പൊറുതിയില്ലെന്നാണ് ഈ സുന്ദരി പറയുന്നത്.
മാഡനുമായി ഒടുവില്‍ പങ്കിട്ട സുന്ദര നിമിഷങ്ങളുടെ അനുഭൂതി ഇനിയും പാരീസിന്റെ സിരകളില്‍ നിന്ന് മാറിയിട്ടില്ലെന്ന് തോന്നുന്നു. അതു മാറിയാല്‍ വൈകാതെ നിങ്ങള്‍ക്ക് പുതിയ കാമുകനുമായി പാരീസിനെ കാണാനായേയ്ക്കും. ഭാഗ്യമുണ്ടെങ്കില്‍ പുതു കാമുകനുമായി പാരീസ് നടത്തുന്ന കേളികളുടെ ചിത്രങ്ങളും വീഡിയോയും കാണാനായേയ്ക്കും. കാത്തരിയ്കുക മാത്രമേ മാര്‍ഗ്ഗമുള്ളു.
കുറച്ചു കാലമായി വലിയ വിക്രസുകളൊന്നും കാണിയ്ക്കാതെ അടങ്ങി ഒതുങ്ങി കഴിയുകയാണ് പാരീസ്.
കഴിഞ്ഞ ആഴ്ച ഒരു ചടങ്ങിനെത്തിയപ്പോഴാണ് പാരീസ് ഡേറ്റിംഗ് ഇപ്പോള്‍ തന്റെ മനസ്സിലേ ഇല്ലെന്ന് പറഞ്ഞത്. ഡേറ്റിംഗ് എന്ന് വിചാരം തന്നെ അറപ്പുണ്ടാക്കുകയാണത്രെ പാരീസിന്.


Click it and Unblock the Notifications