തുറന്നു കാട്ടാന്‍ കേമി പാരിസ്
പാരിസ് ഹില്‍ട്ടണ് ഇതാ മറ്റൊരു ബഹുമതി കൂടി. ഏറ്റവും കൂടുതല്‍ തുറന്നു കാണിക്കുന്നവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പാരിസ് ഹില്‍ട്ടണിന്റെ സ്ഥാനം.
ലോസ് ഏഞ്ചല്‍സ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇ പോള്‍ മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സി നടത്തിയ സര്‍വെയിലാണ് ലിന്റ്സെ ലോഹനെയും ബ്രിട്നി സ്പിയേഴ്സിനെയും പിന്തളളി പാരിസ് ഒന്നാമതെത്തിയത്.
സിനിമയിലെ സുന്ദരമായ അഭിനയ മുഹൂര്‍ത്തങ്ങളോ, ടെലിവിഷന്‍ സീരിയലുകളിലെ പ്രകടനങ്ങളോ പാട്ടിലോ ഡാന്‍സിലോ ഉളള മികവോ ഒന്നുമല്ല ഈ താരങ്ങളെ ശ്രദ്ധേയരാക്കുന്നത്. പൊതു ചടങ്ങുകളില്‍ പരമാവധി നഗ്നത പ്രദര്‍ശിപ്പിക്കാനുളള തന്റേടവും അടിവസ്ത്രങ്ങള്‍ ഇടാതെ ഗുഹ്യഭാഗങ്ങള്‍ പരസ്യമാക്കാനുളള അറപ്പില്ലായ്മയും ഈ താരങ്ങളെ മാധ്യമങ്ങളുടെ കണ്‍വെട്ടത്തു തന്നെ നിര്‍ത്തുന്നു.
സര്‍വെ ഫലം പുറത്തു വിട്ട് ഫോബ്‍സ് മാസിക ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങള്‍ അവഗണിക്കാവുന്നതല്ല. പട്ടികയില്‍ നാലാം സ്ഥാനത്തുളള പമേല ആന്റേഴ്സണെ ശ്രദ്ധേയയാക്കുന്ന ഘടകങ്ങള്‍ മാസിക ഉദാഹരിക്കുന്നു.
ടാബ്ലോയിഡുകളിലെ സാന്നിദ്ധ്യമാണ് പമേലയെ പ്രശസ്തിയുടെ വെളളിവെളിച്ചത്തില്‍ നിര്‍ത്തുന്നത്. അവകാശപ്പെടാന്‍ കൊളളാവുന്നൊരു സിനിമയോ വേഷമോ പമേലയ്ക്കില്ല. നഗ്നതയാണ് സുന്ദരിയുടെ തുറുപ്പ് ചീട്ട്. യൗവനം തന്നെയും കടന്ന് പോകുമ്പോഴും ടെലിവിഷനെയും ടാബ്ലോയിഡുകളെയും കൂട്ടു പിടിച്ച് പമേല പ്രശസ്തി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.
അടുപ്പിച്ചടുപ്പിച്ചുളള വിവാഹങ്ങളും വിവാഹ മോചനങ്ങളും ടെലിവിഷന്‍ അഭിമുഖങ്ങളിലെ പ്രകോപനപരമായ വെളിപ്പെടുത്തലുകളും പമേലയെ സെലിബ്രിറ്റി പട്ടികയില്‍ തന്നെ നിലനിര്‍ത്തുന്നെന്ന് ഫോബ്‍സ് വിശദീകരിക്കുന്നു.


Click it and Unblock the Notifications











